Rescuers work at the site following a gas explosion at Liushenyu coal mine in Qinyuan county, Shanxi province, China May 23, 2026. cnsphoto via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. CHINA OUT. NO COMMERCIAL OR EDITORIAL SALES IN CHINA TPX IMAGES OF THE DAY
വടക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷാന്‍ക്സി പ്രവിശ്യയിലെ ലിയുഷെന്‍യു ഖനിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. 247 ജീവനക്കാരാണ് അപകട സമയത്ത് ഖനിയിലുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗം പേരെയും ശനിയാഴ്ച പുലര്‍ച്ചയോടെ മുകളിലെത്തിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹ്വ അറിയിച്ചു.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.അപകടം നടന്ന സ്ഥലത്തേക്ക് ഹെല്‍മറ്റുകള്‍ ധരിച്ച രക്ഷാപ്രവര്‍ത്തകര്‍ സ്ട്രെച്ചറുകളുമായി പോകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുന്നിട്ടുണ്ട്. സുരക്ഷാവീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികില്‍സ ഉറപ്പാക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പ്രസിഡന്‍റ് അറിയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. തൊഴിലിടത്തെ സുരക്ഷ ഉറപ്പാക്കണമെന്നും അതില്‍ വിട്ടുവീഴ്ച പാടില്ലെന്നും പ്രസിഡന്‍റ് നിര്‍ദേശിച്ചതായും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
അപകടത്തിന് കാരണക്കാരനായതെന്ന് സംശയിക്കുന്ന ജീവനക്കാരനെ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് തൊഴിലാളികള്‍ മരിച്ചത്. നാലുപേര്‍ മരിച്ചുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. പിന്നീടാണ് മരണസംഖ്യ കുത്തനെ ഉയര്‍ന്നത്.
ചൈനയുടെ കല്‍ക്കരി ഖനി തലസ്ഥാനമെന്നാണ് ഷാന്‍ക്സിയെ വിശേഷിപ്പിക്കുന്നത്. ഖനികളിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ല. 2023 ല്‍ ഖനിയിലുണ്ടായ അപകടത്തില്‍ 53 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2009 ല്‍ വടക്കു കിഴക്കന്‍ ഹെയ്ലോങ്ജിയാങിലുണ്ടായ പൊട്ടിത്തെറിയില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.