തൊഴിലിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവോടെ ഐടി കമ്പനികളില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുകയാണ്. മെറ്റ മാത്രം 8000 പേരെയാണ് പിരിച്ചുവിട്ടത്. സിലിക്കണ്‍വാലിയിലെ കൂട്ടപ്പിരിച്ചുവിടലോടെയാണ് ആശങ്കയേറിയത്. ഇന്ത്യയില്‍ നിന്നുള്ള ടെക് പ്രഫഷനലുകളിലധികം H -1B വീസയില്‍ യുഎസില്‍ എത്തിയവരാണ്. തൊഴില്‍ദാതാക്കളുമായി നേരിട്ടാണ് ഇവര്‍ക്ക് ബന്ധം. ഏതെങ്കിലും കാരണം കൊണ്ട് ജോലി നഷ്ടമായാല്‍ പിന്നീടുള്ള നിലനില്‍പ്പ് പ്രതിസന്ധിയിലാകും. അമേരിക്കയിലെ ഇമിഗ്രേഷന്‍ നിയമം അനുസരിച്ച് ജോലി നഷ്ടമായി അടുത്ത 60 ദിവസത്തിനുള്ളില്‍ വീസ സ്പോണ്‍സര്‍ ചെയ്യാന്‍ തയാറുള്ള അടുത്ത തൊഴിലുടമയെ ലഭിച്ചില്ലെങ്കില്‍ രാജ്യം വിടേണ്ടി വരും. ഈ സമ്മര്‍ദം സൃഷ്ടിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. 

പ്രഫഷനല്‍ തിരിച്ചടിയെന്നതിലുപരിയായി ലേ ഓഫ് ജീവിതം തന്നെ തകിടംമറിക്കുന്നതായി മാറുകയാണ്. കുട്ടികളുടെ അഡ്മിഷന്‍, ലോണ്‍ തിരിച്ചടവ്, ഇമിഗ്രേഷന്‍ പേപ്പറുകള്‍ ശരിയാക്കുന്നത്, ആരോഗ്യം അങ്ങനെയെല്ലാം വലിയ ചോദ്യചിഹ്നമായി മുന്നില്‍ നില്‍ക്കും. 

യുഎസില്‍ ദീര്‍ഘകാലം ജോലി ചെയ്ത് ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാര്‍ക്കാണ് വലിയ തിരിച്ചടിയുണ്ടായത്. ചിലരുടെ മക്കള്‍ ജനിച്ചത് അമേരിക്കയിലാണ്. മറ്റുചിലരാവട്ടെ, ഇനി ഇന്ത്യയിലേക്ക് ഇല്ലെന്ന് ഉറച്ച്, അവിടെ തന്നെ വീട് വാങ്ങിയവരുമാണ്. പെട്ടെന്ന് ജോലി നഷ്ടമാകുന്നതോടെ ഇതെല്ലാം തകിടം മറിയും.

എച്ച് 1 ബി വീസയിലെത്തി തൊഴില്‍നഷ്ടമാകുന്നവര്‍ B2 വിസിറ്റര്‍ വീസയിലേക്ക് മാറാനാണ് നിലവില്‍ ശ്രമിക്കുന്നത്. ഈ വീസ പ്രകാരം കുറച്ച് മാസങ്ങള്‍ കൂടി യുഎസില്‍ തുടരാനും ഇക്കാലയളവില്‍ പുതിയ തൊഴില്‍ദാതാവിനെ കണ്ടെത്താനുമുള്ള സാവകാശം ലഭിക്കും. ഈ വര്‍ഷം മാത്രം സിലിക്കണ്‍വാലിയിലെ 110,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമായെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിപക്ഷവും വിദേശത്ത് നിന്നും യുഎസില്‍ എത്തിയവരാണ്, പ്രത്യേകിച്ചും ഇന്ത്യക്കാര്‍.

ENGLISH SUMMARY:

The rapid integration of Artificial Intelligence in global workplaces has triggered massive, ongoing layoffs across prominent Silicon Valley tech giants, placing thousands of Indian IT professionals on H-1B visas in deep distress. According to strict United States immigration policies, a visa holder who loses their job is granted a rigid 60-day grace period to secure employment with a new sponsor, failing which they must legally evacuate the country. This systemic pressure has turned into a major humanitarian crisis for thousands of long-term residents awaiting green cards who have already established deep structural roots in the U.S., including purchasing homes and raising American-born children. With over 110,000 professional positions terminated this year alone—including a staggering 8,000 cuts by Meta—affected families are facing compounding challenges regarding heavy mortgage payments, loss of healthcare, and disrupted school admissions. To buy crucial time, many laid-off Indian software engineers are desperately transitioning to B2 visitor visas, a strategic maneuver that temporarily extends their legal stay and allows them a wider window to secure corporate sponsorship