Image: X, @GiorgiaMeloni, @narendramodi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിയുടേയും ഊഷ്മളമൊയൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മെലഡി മിഠായിയുടെ ഒരു പാക്കറ്റ് ആണ് മോദി മെലനിക്ക് സമ്മാനമായി നല്‍കിയത്. ജോര്‍ജിയ മെലനി തന്നെ തന്റെ എക്സ് ഹാന്‍ഡിലിലൂടെ വിഡിയോ പങ്കുവച്ചു. 

മോദിയും മെലനിയും ക്യാമറയ്ക്ക് മുന്‍പില്‍ മിഠായിപ്പാക്കറ്റുമായി നിന്നാണ് വിഡിയോ ചിത്രീകരിച്ചത്. ‘പ്രധാനമന്ത്രി മോദി എനിക്ക് മികച്ചൊരു സമ്മാനം നല്‍കി, മെലഡി മിഠായി’–എന്നാണ് മെലനി വിഡിയോയില്‍ പറഞ്ഞത്. പറ‍ഞ്ഞ് തീരുംമുന്‍പേ ഇരുവരും പൊട്ടിച്ചിരിക്കുന്നതും വിഡിയോയിലുണ്ട്. 

അഞ്ചു രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് നരേന്ദ്രമോദി റോമിലെത്തിയത്. അഞ്ചാമത് സന്ദര്‍ശനം നടത്തുന്നതും ഇറ്റലിയിലാണ്. സമ്മാനത്തിന് നന്ദി പറഞ്ഞാണ് മെലനി വിഡിയോ പങ്കുവച്ചത്. നേരത്തേയും മോദിയും മെലനിയും ‘മെലഡി’യെന്ന വാക്കുമായി ബന്ധപ്പെട്ട് വൈറലായിരുന്നു. കഴിഞ്ഞ സന്ദര്‍ശനത്തിനിടെ ഇരുവരുടേയും പേര് ചേര്‍ത്താണ് ‘മെലഡി’ എന്ന് വിശേഷിപ്പിക്കപ്പെട്ടത്.   

ഇന്നലെയാണ് നരേന്ദ്രമോദി റോമിലെത്തിയത്. ചരിത്രപ്രാധാന്യമുള്ള കൊളോസിയം ഉള്‍പ്പെടെ സന്ദര്‍ശിക്കും മുന്‍പ് മോദിയും മെലനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി എക്സില്‍ പങ്കുവച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുളള ചര്‍ച്ചകളും കൂടിക്കാഴ്ചയിലുണ്ടായി. കാറില്‍ ഒന്നിച്ചു യാത്ര ചെയ്യുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

Modi Gifts Italian PM Meloni 'Melody' Candy, Video Goes Viral:

Prime Minister Modi gifted Italian Prime Minister Giorgia Meloni a packet of 'Melody' candy during his visit to Rome, creating a viral moment online. The heartwarming video, shared by Meloni herself, highlighted a sweet exchange and reinforced their friendly dynamic.