ഇന്ത്യ - നെതർലാൻഡ്‌സ് ഉഭയകക്ഷി ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനം. ഹേഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക ധാരണ.
ഇരുരാജ്യങ്ങളും സമയബന്ധിതമായ ഇടപെടലുകളും സംയുക്ത പ്രവർത്തന പദ്ധതികളും നടപ്പാക്കും. അടുത്ത 5 വർഷത്തേക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ രൂപരേഖ അംഗീകരിച്ചു. പ്രതിരോധമടക്കം വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനും തീരുമാനിച്ചു.
അഞ്ചു രാഷ്ട്രങ്ങളിലായുള്ള പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നെതർലൻഡ്‌സിലെത്തിയത്. ഹേഗിൽ ഇന്ത്യന്‍ പ്രവാസികളെ അദ്ദേഹം അഭിസംബോധന ചെയ്തു. നരേന്ദ്രമോദി ഇന്ന് സ്വീഡനിലെത്തും. ബുധനാഴ്ചവരെ നീളുന്ന പര്യടനത്തിൽ, നോർവേ, ഇറ്റലി എന്നിവിടങ്ങളും സന്ദർശിക്കും. ആദ്യദിനം നരേന്ദ്രമോദി യു.എ.ഇ സന്ദർശിച്ചിരുന്നു.