2023 ഒക്ടോബർ 7ന് ഇസ്രയേലിൽ നിന്ന് ഹമാസ് ബന്ദികളാക്കിയവര്‍ നേരിട്ടത് അതിക്രൂരമായ അതിക്രമങ്ങളെന്ന് അന്വേഷണ റിപ്പോര്‍ട്ട് . മര്‍ദനവും, ബലാത്സംഗവും, ലൈംഗിക അതിക്രമങ്ങളുമടക്കം ബന്ദികള്‍ വ്യക്തിപരമായും കുടുംബപരമാമായും നേരിട്ടത് സമാനകളില്ലാത്ത ക്രുരതകളാണെന്ന് 300 പേജുകളുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ, ദൃക്‌സാക്ഷികൾ, ബന്ദിളാക്കപ്പെട്ടവര്‍ എന്നിവരുമായി നടത്തിയ 430-ലധികം അഭിമുഖങ്ങൾ, ആക്രമണ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്ത 10,000-ത്തിലധികം ഫോട്ടോഗ്രാഫുകൾ, വിഡിയോകൾ, അക്രമികൾ തന്നെ ചിത്രീകരിച്ച ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകൾ. ഹമാസ് നടത്തിയ അതിക്രമങ്ങളില്‍ 1,200 ഓളം പേർ കൊല്ലപ്പെട്ടു. 251 പേരെ ബന്ദികളാക്കി. തുടര്‍ന്നുണ്ടായതായി പറയുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് നടത്തിയ ഏറ്റവും വിപുലമായ പരിശോധനകളിലൊന്നാണ് ഈ അന്വേഷണം.
റിപ്പോർട്ട് പ്രകാരം, ഹമാസിന്‍റെ തടവിൽ സ്ത്രീകൾ ജീവനോടെയും മരണശേഷവും ആക്രമിക്കപ്പെട്ടു. ബലാത്സംഗം ഉൾപ്പെടെയുള്ള ക്രൂരകൃത്യങ്ങളുടെ അനുഭവം അനുഭവസ്ഥരും സാക്ഷികളും പങ്കുവെച്ചു. ലൈംഗികാതിക്രമത്തിനിടയിലോ ശേഷമോ ഇരകളെ വധിച്ചതായും മൃതദേഹങ്ങൾ പ്രദർശിപ്പിച്ചതായും നിരവധി സാക്ഷികൾ പറയുന്നു.
ചില കുറ്റകൃത്യങ്ങളെ 'genocidal sexual violence ' അഥവാ വംശഹത്യപരമായ ലൈംഗിക അതിക്രമം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. കുടുംബ ഘടനകളെ തകർക്കാനും ദീർഘകാല മാനസിക വെല്ലുവിളി വരുത്താനും ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ ആയിരുന്നു അവ. തടവുകാരെ ഒരുമിച്ച് നിർത്തി ബന്ധുക്കളെ പരസ്പരം ലൈംഗിക പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിച്ച സംഭവങ്ങൾ അത്ക്രൂരവും പൈശാചികവുമായിരുന്നെന്ന് വെളിപ്പെടുത്തുന്നു. അത്തരത്തിലുള്ളവ ഒന്നിലധികം തലമുറകൾക്ക് മാനസികവും ശാരീരികവുമായ ആഘാതം സൃഷ്ടിക്കാൻ വേണ്ടി ഉള്ളതായിരുന്നവെന്നും റിപ്പോർട്ടിൽ പറയുന്നു.
രക്ഷപെട്ട റാസ് കോഹൻ, റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള സാക്ഷ്യപത്രത്തിൽ ചില സംഭവങ്ങൾ വിവരിച്ചിട്ടുമുണ്ട്. 'ആളുകൾ ഒരു സ്ത്രീയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി. ബലമായി അവളുടെ വസ്ത്രങ്ങൾ ഊരിമാറ്റി, ബലാത്സംഗം ചെയ്തു. പിന്നീട് അവർ അവളെ തുടരെതുടരെ കുത്തി കൊലപ്പെടുത്തി. അവളുടെ മരണശേഷവും അവർ അവളെ ബലാത്സംഗം തുടർന്നു'. മാസങ്ങളോളം ബന്ദികളെ പാർപ്പിച്ചിരുന്ന തുരങ്കങ്ങളിലും സുരക്ഷിത ഭവനങ്ങളിലും ഉൾപ്പെടെ ലൈംഗിക അതിക്രമങ്ങൾ തുടർന്നിരുന്നു. പുരുഷന്മാരും ആൺകുട്ടികളും പ്രായമായവരുമെല്ലാം ലൈംഗികാതിക്രമത്തിന് വിധേയരായിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു.
സൈനിക താവളങ്ങളിലും കൂട്ടബലാത്സംഗങ്ങൾ കണ്ടതായോ കേട്ടതായോ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന സാക്ഷികൾ വിവരിച്ചിട്ടുണ്ട്. അര്‍ധനഗ്നമായതും, ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലുമുള്ള മൃതദേഹങ്ങൾ കണ്ടെത്തിയതായി ഒന്നിലധികം സാക്ഷി മൊഴികളുണ്ട്. അക്രമികൾ തന്നെ ഒരു "സെക്സ് ഡോൾ" പോലെയാണ് പരിഗണിച്ചതെന്ന് അതിജീവിച്ച ഒരു പുരുഷൻ ആരോപിച്ചു.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അന്വേഷണത്തിൽ രേഖപ്പെടുത്തിയ പ്രവൃത്തികൾ യുദ്ധക്കുറ്റകൃത്യങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവ തന്നെയാന്നെന്ന് സ്ഥിരീകരിക്കുന്നു. ലൈംഗിക അതിക്രമം മനഃപൂർവമായ ഒരു തന്ത്രമായിരുന്നുവെന്നും അസാധാരണമായ ക്രൂരതയോടെ നടപ്പിലാക്കിയതാണെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. രണ്ട് വർഷമായി, ഞങ്ങൾ അതിജീവിച്ചവരെയും സാക്ഷികളെയും ശ്രദ്ധിച്ചു കേട്ടു, തെളിവുകൾ ശ്രദ്ധാപൂർവ്വം പരിശോധിച്ചു, പലപ്പോഴും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾ അഭിമുഖീകരിച്ചു- എന്ന് അന്വേഷണ കമ്മീഷനും പറയുന്നു.