ഫയല്‍ ചിത്രം.

ഫയല്‍ ചിത്രം.

യു.എസ്– ഇറാന്‍ സംഘര്‍ഷത്തിനിടെ യുഎഇയ്ക്ക് വ്യോമപ്രതിരോധ സംവിധാനം നല്‍കിയ ഇസ്രയേല്‍. അയേണ്‍ ഡോം ബാറ്ററികളും സൈനികരെയുമാണ് ഇസ്രയേല്‍ യുഎഇയിലേക്ക് അനുവദിച്ചത്. ആദ്യമായാണ് ഇസ്രയേലിന് പുറത്ത് അയേണ്‍ ഡോം വിന്യസിക്കുന്നത്. സംഘര്‍ഷത്തിന്‍റെ ആദ്യ ഘട്ടത്തിലാണ് യുഎഇയില്‍ അയേണ്‍ ഡോം വിന്യസിച്ചതെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.

യുഎഇയിലെ യു.എസ് സേനാതാവളങ്ങളും യു.എസ് കേന്ദ്രങ്ങളും അടക്കം ഇറാന്‍ ഡ്രോണ്‍ ആക്രമണത്തിന്‍റെ ലക്ഷ്യങ്ങളായ സമയത്തായിരുന്നു ഇടപെടല്‍. സൈനിക, സിവില്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതോടെ യുഎഇ സഖ്യകക്ഷികളോട് സഹായം ആവശ്യപ്പെട്ടു.  അയേണ്‍ ഡോം ബാറ്ററിയും ഇന്‍റര്‍സെപ്റ്ററുകളും ആവശ്യമായ സൈനികരുമാണ് യുഎഇയിലെത്തിയത്. ഇതിന് മുന്നോടിയായി യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ഫോണില്‍ സംസാരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.   

ഇസ്രായേൽ മറ്റൊരു രാജ്യത്തേക്ക് അയൺ ഡോം ബാറ്ററി വിന്യസിക്കുന്നത് ഇതാദ്യമാണ്. ഇതോടെ യുഎസിനും ഇസ്രായേലിനും പുറത്ത് അയേണ്‍ ഡോം സംവിധാനം ഉപയോഗിക്കുന്ന ആദ്യ രാജ്യമായി യുഎഇ മാറി. പൊതുവിൽ അയൺ ഡോം എന്നറിയപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനം വിവിധ പാളികളായാണ് പ്രവര്‍ത്തിക്കുന്നക്. ഏറ്റവും പുറം പാളി ആരോ സംവിധാനമാണ്. ആയിരക്കണക്കിന് കിലോമീറ്റർ അകലെ നിന്ന് തൊടുക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ തടയാൻ രൂപകൽപ്പന ചെയ്ത സംവിധാനങ്ങളാണ് ആരോ-2, ആരോ-3.

അടുത്ത പാളിയാണ് ഡേവിഡ്സ് സ്ലിം​ഗ്. 100 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ ദൂരെ നിന്നും വിക്ഷേപിച്ച ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളിൽ നിന്നും സംരക്ഷണം നൽകുന്നവയാണ് ഡേവിഡ്സ് സ്ലിംഗ് എന്ന പ്രതിരോധ സംവിധാനം. ഏറ്റവും പുറം പാളിയാണ് ഷോർട്ട് റേഞ്ച് അയൺ ഡോം, ചെറുതും വേഗത കുറഞ്ഞതും മിസൈലുകളെയാണ് ഇവ തകർക്കുന്നത്. 4-7 കിലോമീറ്റർ ദൂരത്തിൽ നിന്നുള്ളവയേയാണ് അയേൺ ഡോം തകർക്കുന്നത്.

രാജ്യത്തേക്ക് എത്തുന്ന റോക്കറ്റുകളെ റഡാറുകൾ ഉപയോഗിച്ച് നേരിടുന്ന രീതിയാണ് അയേൺ ഡോം. അയേൺ ഡോമിൻറെ ഓരോ ബാറ്ററിയിലും മൂന്നോ നാലോ ലോഞ്ചറുകൾ, 20 മിസൈലുകൾ, ഒരു റഡാർ എന്നിവയുണ്ട്. അയേൺ ഡോമിൻറെ പരിധിക്കുള്ളിൽ റോക്കറ്റിനെ തിരിച്ചറിഞ്ഞ് സഞ്ചാര പാത കൺട്രോൾ സെൻററിലേക്ക് അയക്കും. റോക്കറ്റ് ഇസ്രയേലിന് ഭീഷണിയാണോ എന്ന് കൺട്രോൾ സെന്‍റര്‍ വിലയിരുത്തി. പ്രതിരോധിക്കാനുള്ള മിസൈൽ വിക്ഷേപിക്കും

ENGLISH SUMMARY:

Israel has deployed its Iron Dome aerial defense system and military personnel to the UAE to counter potential Iranian drone and missile threats. This historic move marks the first time the Iron Dome has been stationed outside of Israel to protect a foreign nation's strategic and civilian centers. The decision followed high-level discussions between UAE President Mohammed bin Zayed Al Nahyan and Israeli Prime Minister Benjamin Netanyahu during a period of heightened regional tension. This collaboration underscores a significant shift in Middle Eastern defense dynamics, integrating advanced multi-layered missile interception technology into the UAE's security infrastructure.