Image: Reuters

തനിക്ക് കാന്‍സറായിരുന്നെന്ന് വെളിപ്പെടുത്തി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. തന്‍റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു നെതന്യാഹു അസുഖവിവരം പുറത്തുവിട്ടത്. പതിവ് പരിശോധനയ്ക്കിടെ പ്രാരംഭഘട്ടത്തിലുള്ള ഒരു ട്യൂമര്‍ കണ്ടെത്തിയെന്നും ഉടന്‍ തന്നെ ചികില്‍സ തേടിയെന്നും കാന്‍സറിന്‍റെ ഒരു ലക്ഷണവും ബാക്കിയില്ലെന്നും നെതന്യാഹു കുറിച്ചു.

നെതന്യാഹു പൂര്‍ണ ആരോഗ്യവാനാണ് എന്ന് പറഞ്ഞാണ് റിപ്പോര്‍ട്ട് തുടങ്ങുന്നത്. പ്രോസ്റ്റേറ്റ് കാന്‍സറിന്‍റെ ആദ്യഘട്ടമായിരുന്നെന്നും റേഡിയേഷന്‍ തെറാപ്പിയിലൂടെ ചികില്‍സ തേടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ എപ്പോഴാണ് ചികില്‍സ തേടിയതെന്നോ എവിടെവച്ചാണ് ചികില്‍സിച്ചതെന്നോ വ്യക്തമല്ല.

ഇസ്രയേലിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കാരണമാകുമെന്നതിനാല്‍ താന്‍ റിപ്പോര്‍ട്ട് രണ്ടുമാസം തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രയേല്‍ ഇറാന്‍ യുദ്ധത്തിനിടെ നെതന്യാഹു മരിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തന്‍റെ അസുഖവിവരം പുറത്തുവന്നാല്‍ ഇത്തരത്തില്‍ കൂടുതല്‍ വ്യാജവാര്‍ത്തകള്‍ ഇറാന്‍ പുറത്തുവിടുമെന്ന ആശങ്കയാണ് നെതന്യാഹുവിനെ റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തം.

മരണവാര്‍ത്തകള്‍ക്ക് പിന്നാലെ ജറുസലേമിലെ കഫെയിലേക്ക് ചെന്ന് കാപ്പി വാങ്ങുന്ന വിഡിയോ നെതന്യാഹു പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വിഡിയോ എഐ ആണെന്ന് ആരോപണമുയര്‍ന്നു.

നെതന്യാഹുവിനെ 2024ല്‍ പ്രോസ്റ്റേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതുകൂടാതെ 2023ല്‍ നെതന്യാഹുവിന്‍റെ ശരീരത്തില്‍ പേസ്മേക്കറും ഘടിപ്പിച്ചിരുന്നു. 

ENGLISH SUMMARY:

Netanyahu Reveals Cancer Diagnosis and Treatment Israel's Prime Minister Benjamin Netanyahu Battled Prostate Cancer Health Update: Benjamin Netanyahu Confirms Cancer Recovery Netanyahu Addresses Cancer Rumors Amidst Middle East Conflict Behind the Scenes: Netanyahu's Delayed Cancer Announcement