• കാന്‍സറില്ലെന്നും മരുന്നിന്‍റെ ബില്ലുകള്‍ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നുമുള്ള ആരോപണങ്ങള്‍ക്കെതിരെ രേണു സുധിയും സഹോദരിയും

കാന്‍സറില്ലെന്നും മരുന്നിന്‍റെ ബില്ലുകള്‍ എഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നുമുള്ള ആരോപണങ്ങള്‍ക്കെതിരെ രേണു സുധിയും സഹോദരിയും. മരുന്നുകളുടെ ഒറിജിനല്‍ ബില്ലുകള്‍ പങ്കുവച്ചാണ് രേണുവിന്‍റെ പ്രതികരണം.  കാൻസർ രോഗികളുടേതെന്ന പേരിൽ ചില ഓഡിയോ ക്ലിപ്പുകൾ പങ്കുവെച്ചുകൊണ്ട് ചില വ്ലോഗര്‍മാര്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് എതിരെയാണ് രേണുവിന്‍റെ പ്രതികരണം. 

രണ്ടാമത്തെ കീമോ കഴിഞ്ഞുള്ള ശാരീരിബുദ്ധിമുട്ട് കാരണം ഒരാഴ്ചയായി ഐസിയുവിലായിരുന്നു എന്ന് രേണു പറയുന്നു. സാഹചര്യം കൊണ്ടാണ് യുട്യൂബ് ചാനലുമായി മുന്നോട്ട് പോകുന്നത്. മരുന്ന് വാങ്ങാനുള്ള സാമ്പത്തികം യൂട്യൂബില്‍ നിന്നാണ്. ദൈവത്തെ ഓര്‍ത്ത് ഉപദ്രവിക്കരുത്. ഇനിയെങ്കിലും റീച്ചിന് വേണ്ടി ഉപദ്രവിക്കരുത് എന്നാണ് രേണുസുധിയും സഹോദരിയും പറയുന്നത്. 

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സിക്കുന്ന രേണുവിന‍് ഒരു മരുന്നിന് എങ്ങനെ രണ്ടു ലക്ഷം രൂപ ചെലവ് വരുന്നു എന്നാണ് വ്ലോഗര്‍മാരുടെ ചോദ്യം. കാന്‍സര്‍ രോഗികളുടെതെന്ന പേരില്‍ ചില ഓഡിയോ ക്ലിപ്പുകൾ പങ്കുവച്ചാണ് ഈ വിമര്‍ശനം. എന്നാല്‍ മരുന്നുകളുടെ ഒറിജിനല്‍ ബില്ലുകള്‍ പങ്കുവച്ചാണ് ഇതിന് രേണുസുധി മറുപടി പറയുന്നത്. 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻ-ഹൗസ് ഡ്രഗ് ബാങ്കിൽ നിന്നാണ് ഞങ്ങൾ ഈ മരുന്ന് വാങ്ങുന്നത്. ഇതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ ബില്ലിലുള്ള നമ്പറിലോ ഫാർമസിയിലോ വിളിച്ച് നേരിട്ട് അന്വേഷിക്കാവുന്നതേയുള്ളൂ. ഫാർമസിക്ക് ലൈസൻസ് കിട്ടിയ വർഷമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗിയുടെ പേരും വിവരങ്ങളും കൃത്യമായി അതിലുണ്ട്. മരുന്നിന്റെ ഉയർന്ന വില പുറത്തറിഞ്ഞ് ആളുകൾ വിമർശിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് അതിന്റെ വില ഭാഗം മറച്ചുവെച്ചത്. അല്ലാതെ അതിൽ യാതൊരു കള്ളത്തരവുമില്ലെന്നും രേണു സുധി പറഞ്ഞു. 

ENGLISH SUMMARY:

Renu Sudhi and her sister have publicly refuted allegations that her cancer diagnosis is fake and that her medical bills were fabricated using AI. Renu explained that she had been in the ICU following her second chemotherapy session and relies on income from her YouTube channel to fund her expensive treatment. Addressing claims regarding the high cost of her medication, she clarified that she procures them from the Thiruvananthapuram Medical College's in-house drug bank and encouraged doubters to verify the bills directly with the pharmacy. She urged vloggers to stop spreading baseless rumors for the sake of social media reach and to refrain from further harassment.