Image Credit - @theninewish
അമേരിക്കൻ നാവികസേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് അബ്രഹാം ലിങ്കണ്‍. എന്നാല്‍ ഈ കപ്പലിലുള്ള അയ്യായിരത്തിലധികം സൈനികര്‍ക്ക് ഭക്ഷണം നല്‍കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ 21 ദിവസം കൂടുംമ്പോഴും ഒരേ മെനുവാണ് ഇവിടെ ആവര്‍ത്തിക്കപ്പെടുന്നത്. ഏകദേശം 5,100 നാവികർക്കും മറ്റ് ജീവനക്കാര്‍ക്കും ദിവസേന ഭക്ഷണം നല്‍കേണ്ടതുണ്ട്. ഓരോ ദിവസവും 17,300-ലധികം മീലുകളാണ് ഇവിടെ തയ്യാറാക്കുന്നത്.
അമേരിക്കൻ നാവികസേനയുടേത് പോലുള്ള യുദ്ധക്കപ്പലുകൾ കൃത്യമായ ഇടവേളകളിൽ നടത്തുന്ന പുനർവിതരണ ദൗത്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഓരോ 7 മുതൽ 10 ദിവസം കൂടുമ്പോഴും കപ്പലിലേക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കും. ചിലപ്പോൾ ഇതില്‍ 3,17,000 കിലോഗ്രാം വരെ സാധനങ്ങള്‍ ഉണ്ടാകാം.
മെനു കൃത്യമായി നിര്‍ണയിച്ചതിനാല്‍ത്തന്നെ ഏതൊക്കെ സാധനങ്ങള്‍ എത്രയൊക്കെ അളവില്‍ വേണമെന്ന് ഇവര്‍ക്ക് കൃത്യമായ ധാരണയുണ്ടാകും. പച്ചക്കറികളും പഴങ്ങളും പോലെ പെട്ടെന്ന് കേടാകുന്ന സാധനങ്ങൾ ആദ്യം ഉപയോഗിക്കുന്നു. ശീതീകരിച്ച ഇറച്ചിയും മറ്റും അവയുടെ കാലാവധി അനുസരിച്ച് കൃത്യമായ മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുന്നു. ഇങ്ങനെയുള്ള ആവര്‍ത്തനക്രമത്തിലായിരിക്കും ഭക്ഷണം നല്‍കുന്നത്.
ഈ ഭക്ഷണക്രമം സൈനികരുടെ ആരോഗ്യം പൂർണ്ണമായും നിലനിർത്തുന്ന രീതിയിൽ വളരെ സൂക്ഷ്മമായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതിനാല്‍ത്തന്നെ കൃത്യമായ പോഷകാഹാരം ലഭിക്കാനും ഇത് സഹായിക്കുന്നുണ്ട്. അതായത് പുരുഷന്മാർക്ക് പ്രതിദിനം ഏകദേശം 2,850 കലോറിയും സ്ത്രീകൾക്ക് ഏകദേശം 2,100 കലോറിയും ലഭിക്കുമെന്ന് ഇത് ഉറപ്പാക്കാന്‍ ഇത് സഹായിക്കുന്നു.
മുമ്പ് 35 ദിവസത്തെ മെനുവായിരുന്നു ഉണ്ടായിരുന്നത്. ഇതിനായി ഏകദേശം 1200 ചേരുവകള്‍ കപ്പലില്‍ സൂക്ഷിക്കേണ്ടി വന്നു. പിന്നീട് 21 ദിവസത്തെ മെനുവാക്കിച്ചുരുക്കിയതോടെ 500 ചേരുവകളായിച്ചുരുങ്ങി. ഇത് സാധനങ്ങള്‍ സൂക്ഷിക്കാനുള്ള കപ്പലിലെ സ്ഥലപരിമിധിയെയും സഹായിച്ചു.
സെനികര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനാല്‍ത്തന്നെ കപ്പലില്‍ 24 മണിക്കൂറും ഭക്ഷണം ലഭ്യമാണ്. രാത്രി ജോലി ചെയ്യുന്നവർക്കായി മിഡ്രാറ്റ്‌സ് എന്ന പേരിൽ പ്രത്യേക ഭക്ഷണവും കപ്പലില്‍ ലഭ്യാണ്.