യു.എസിലെ ലൂസിയാനയിലുണ്ടായ വെടിവയ്പ്പിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഒന്നുമുതല്‍ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പ്രാദേശിക സമയം രാവിലെ അഞ്ചു മണിയോടെയായിരുന്നു സംഭവം. തോക്കുമായെത്തിയ അക്രമി പത്തു പേരുടെ നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് മോഷ്ടിച്ച കാറില്‍ അക്രമി രക്ഷപ്പെട്ടു.
കാറിനെ പിന്തുടര്‍ന്ന പൊലീസ് അക്രമിയെ വെടിവച്ചു കൊന്നു. വെടിവയ്പ്പില്‍ പരുക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരേ ബ്ലോക്കില്‍പ്പെട്ട രണ്ടു വീടുകളിലും സമീപത്തെ മറ്റൊരു തെരുവിലെ വീട്ടിലുമായാണ് വെടിവയ്പ് നടന്നത്. അക്രമിയേയോ മരിച്ചവരേയോ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ മരിച്ച ചില കുട്ടികള്‍ അക്രമിയുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും കുടുംബപ്രശ്നമാണ് വെടിവയ്്പിനു പിന്നിലെന്നും പൊലീസ് സൂചന നല്‍കുന്നു.