ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും തുറന്നെന്ന് ഇറാന്‍. ലബനനിലെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിനാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എല്ലാ വാണിജ്യ കപ്പലുകളുടേയും ഗതാഗതം, വെടിനിര്‍ത്തല്‍ കാലയളവിലേക്ക് പൂര്‍ണമായും തുറന്നുകൊടുത്തതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി അറിയിച്ചു. 

അതേസമയം, ട്രൂത്ത് സോഷ്യലിലൂടെ നന്ദി അറിയിച്ച യുഎസ് പ്രസിഡ‍ന്റ് ഡോണള്‍ഡ് ട്രംപ് ഇറാനുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതുവരെ നാവിക ഉപരോധം പൂര്‍ണശക്തിയോടെ നിലനില്‍ക്കുമെന്നും പ്രതികരിച്ചു. മിക്കവിഷയങ്ങളിലും ഇതിനോടകം ധാരണയായെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉപരോധം തുടങ്ങിയശേഷം 19 കപ്പലുകളെ ഇറാന്‍ തുറമുഖങ്ങളിലേക്ക് മടക്കി അയച്ചെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. 

കടലിടുക്കില്‍ സ്ഥാപിച്ച എല്ലാ മൈനുകളും ഇറാന്‍ നീക്കം ചെയ്തെന്നു പറഞ്ഞ ട്രംപ്, സൗദിഅറേബ്യ, യുഎഇ, ഖത്തര്‍ രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ചു. അതേസമയം, ഇസ്‍ലാമാബാദില്‍ ഞായറാഴ്ച യുഎസ്–ഇറാന്‍ രണ്ടാം ഘട്ട ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ പ്രഖ്യാപനത്തിന് ശേഷം എണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തി. 

ENGLISH SUMMARY:

Iran has announced the full reopening of the Strait of Hormuz after a ceasefire in Lebanon, allowing commercial shipping to resume. Iranian Foreign Minister Abbas Araghchi confirmed that all vessels can now pass through the strategic waterway during the ceasefire period. However, U.S. President Donald Trump stated that the naval blockade on Iran will continue until all agreements are finalized between the two nations. The U.S. military also revealed that multiple ships had been redirected since the blockade began. Trump further claimed that mines in the strait have been cleared and thanked key Gulf nations including Saudi Arabia, the UAE, and Qatar for their cooperation. Reports indicate a possible second round of talks between the U.S. and Iran in Islamabad. Following these developments, global oil prices have shown a slight decline, reflecting easing tensions in the region.