ഇറാന്‍–യു.എസ് രണ്ടാംഘട്ട സമാധാന ചര്‍ച്ചയ്ക്ക് വഴിയൊരുക്കാന്‍ പാക്കിസ്ഥാന്‍റെ ശ്രമം. ടെഹ്റാനില്‍ പാക് സേനാമേധാവി അസിം മുനീറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടരുകയാണ്. ഹോര്‍മുസ് തുറക്കണമെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടു. എന്നാല്‍ യു.എസ് ഉപരോധം തുടര്‍ന്നാല്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി
രണ്ടാംഘട്ട ചര്‍ച്ച രണ്ടുദിവസത്തിനകമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇറാന്‍ പ്രതികരിച്ചിട്ടില്ല. ടെഹ്റാനിലെത്തിയ പാക് സേനാമേധാവി അസിം മുനീര്‍ ചര്‍ച്ചയുടെ വ്യവസ്ഥകളില്‍ ഇറാനുമായി ധാരണയുണ്ടാക്കുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് ചര്‍ച്ചയുടെ വേദിയും സമയവും പ്രഖ്യാപിക്കും. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ വൈറ്റ് ഹൗസ് ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. യു.എസിന്റെ ഹോര്‍മുസ് ഉപരോധത്തിനെതിരെ ഇറാന്‍ കടുത്ത നിലപാടിലാണ്. ഉപരോധം തുടര്‍ന്നാല്‍ മേഖലയിലെ മറ്റ് സമുദ്രപാതകളിലും ചരക്കുനീക്കം തടയുമെന്ന് ഇറാന്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോര്‍മുസില്‍ ഗതാഗതം സുഗമാക്കാന്‍ നടപടികള്‍ വേണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഇറാനോട് ആവശ്യപ്പെട്ടു. അതിനിടെ റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഉള്‍പ്പെടെ നല്‍കിയ ഇളവ് പുതുക്കില്ലെന്ന് യു.എസ് വ്യക്തമാക്കി
ലബനനിലെ വെടിനിര്‍ത്തലിനായി ലബനീസ്– ഇസ്രയേല്‍ നേതാക്കള്‍ നാളെ നേരിട്ട് ചര്‍ച്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇരുരാജ്യങ്ങളും നേരിട്ട് ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങുന്നത്