MUMBAI, INDIA - OCTOBER 31: (EDITORS NOTE: This is an exclusive image of Hindustan Times) Veteran singer Asha Bhosle during an exclusive interview with Hindustan Times, at Radio NASHA office at Elphinstone, on October 31, 2016 in Mumbai, India. (Photo by Pramod Thakur/Hindustan Times via Getty Images)

MUMBAI, INDIA - OCTOBER 31: (EDITORS NOTE: This is an exclusive image of Hindustan Times) Veteran singer Asha Bhosle during an exclusive interview with Hindustan Times, at Radio NASHA office at Elphinstone, on October 31, 2016 in Mumbai, India. (Photo by Pramod Thakur/Hindustan Times via Getty Images)

അതുല്യ സംഗീത പ്രതിഭ ആശാ ഭോസ്​ലെയുടെ വിയോഗ വാര്‍ത്ത സംപ്രേഷണം ചെയ്തതിന് ജിയോ ന്യൂസിനെതിരെ പാക്കിസ്ഥാനില്‍ നടപടി. ഇന്ത്യന്‍ ഉള്ളടക്കം സംപ്രേഷണം ചെയ്തത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയത്. പാക്കിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റിയുടേതാണ് നടപടിയെന്ന്  പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ആശാ ഭോസ്​ലെയുടെ വാര്‍ത്തയില്‍ ഇന്ത്യയിലെ സിനിമകളില്‍ നിന്നുള്ള ദൃശ്യങ്ങളും പാട്ടുകളും ഉള്‍പ്പെടുത്തിയതിനാണ് നടപടി. സംഭവത്തില്‍ ഏപ്രില്‍ 27നകം  നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും രേഖാമൂലമുള്ള വിശദീകരണം 14 ദിവസത്തിനുള്ളില്‍ നല്‍കണമെന്നും ജിയോ ന്യൂസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ, സസ്പെന്‍ഷന്‍, ചാനല്‍ ലൈസന്‍സ് റദ്ദാക്കല്‍ എന്നിവയില്‍ ഏത് നടപടിയും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. 

അതേസമയം, ആ വാര്‍ത്ത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് ആ ദൃശ്യങ്ങള്‍ ആവശ്യമായിരുന്നുവെന്നും കലാകാരിയുടെ ജീവിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അവരുടെ കല ഉള്‍പ്പെടുത്തുന്നത് ധാര്‍മികമായും തൊഴില്‍പരമായും ശരിയാണെന്നും അങ്ങനെ വേണം അവ സംപ്രേഷണം ചെയ്യാനെന്നും ജിയോ ന്യൂസ് എംഡി അസര്‍ അബ്ബാസ് പ്രതികരിച്ചു. 'കലാകാരന്‍മാരുടെ പ്രകടനമാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ആശാ ഭോസ്​ലെയെ സംബന്ധിച്ചിടത്തോളം കുറച്ച് കൂടി അനശ്വര ഗാനങ്ങള്‍ സംപ്രേഷണം ചെയ്യണമായിരുന്നു എന്നാണ് കരുതുന്നതെന്നും' സമൂഹമാധ്യമമായ എക്സില്‍ അവര്‍ കുറിച്ചു. കല അതിര്‍ത്തികെട്ടി അതിനുള്ളില്‍ ഒതുക്കേണ്ടതല്ലെന്നും ജിയോ ന്യൂസ് വിശദീകരിച്ചു.

'പാക് ഇതിഹാസ ഗായിക നൂര്‍ ജഹാനെ സ്വന്തം സഹോദരിയെന്നാണ് ആശാ ഭോസ്‍ലെ സ്നേഹാദരങ്ങളോടെ വിളിച്ചിരുന്നത്. നുസ്റത്ത് ഫത്തേ അലി ഖാനൊപ്പം ചേര്‍ന്ന് ഉര്‍ദു കവിയായ നാസിര്‍ കസ്മിയുടെ ഗസലുകള്‍ ആസ്വാദകരിലേക്ക് എത്തിച്ചതിലും അവര്‍ വലിയ പങ്കാണ് വഹിച്ചതെന്നും' അബ്ബാസ് വിശദീകരിച്ചു. യുദ്ധങ്ങളുടെയും തര്‍ക്കങ്ങളുടെയും പാപഭാരമേറേണ്ടത് കലാകാരന്‍മാരല്ലെന്നും വെറുപ്പിനും വിദ്വേഷത്തിനും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുകയാണ് കലാകാരന്‍മാര്‍ ചെയ്യുന്നതെന്നും അബ്ബാസ് പറയുന്നു. 

2018 മുതലാണ് ഇന്ത്യന്‍ ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യന്‍ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് നടപടിയെന്നാണ്  PEMRA യുടെ വിശദീകരണം. ചട്ടം 15(1), 18 (1)(g) ഇലക്ട്രോണിക് മീഡിയ (പ്രോഗ്രാംസ് ആന്‍റ് അഡ്വൈട്ടൈസ്മെന്‍റ്) ചട്ടം എന്നിവ പ്രകാരമാണ് നടപടി. PEMRA യുടെ നടപടിക്കെതിരെ പിപിപിയും രംഗത്തെത്തി.

ENGLISH SUMMARY:

The Pakistan Electronic Media Regulatory Authority (PEMRA) has issued a show-cause notice to Geo News for broadcasting news regarding the death of legendary Indian singer Asha Bhosle. The action was taken citing a violation of the ban on Indian content, specifically for including clips and songs from Indian films in the report. Geo News has been directed to explain its stance by April 27, facing potential fines or license suspension. While PEMRA maintains that the broadcast violated Supreme Court orders, Geo News MD Azhar Abbas defended the report, stating that art should transcend borders and that honoring an artist's legacy is a professional duty. Political parties like the PPP have also come forward to criticize the regulatory body's decision.