TAGS

ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ ആര്‍ട്ടിമീസ് ടു ദൗത്യ സംഘത്തിന് ഹൂസ്റ്റണിൽ ഉജ്വല സ്വീകരണം.

സ്പ്ലാഷ് ഡൗണിന് ശേഷം കുടംബങ്ങളുമായി സമയം ചെലവിട്ട ശേഷമാണ് നാലംഗ ദൗത്യ സംഘത്തിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്. ഒരു മനുഷ്യനായിരിക്കുന്നതും ഭൂമിയിലായിരിക്കുന്നതും സവിശേഷമായ അനുഭവമാണെന്ന മിഷന്‍ കമാന്‍ഡര്‍ റീഡ്സ് വൈസ്മാന്റെ വാക്കുകള്‍ക്ക് സ്വീകരണ പരിപാടിക്കിടെ വന്‍ കയ്യടിയാണ് നേടിയത്. 

നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ, ഫ്ലൈറ്റ് ഡയറക്ടർമാർ, വിക്ഷേപണ ഡയറക്ടർ, ഓറിയോൺ പേടകത്തിന്റെയും എക്സ്പ്ലറേഷൻ സിസ്റ്റത്തിന്റെയും മാനേജർമാർ, ഉന്നത സൈനിക ഉദ്യോഗസ്ഥർ, യുഎസ് കോൺഗ്രസ് അംഗങ്ങൾ, നാസയിലെ നിലവിലുള്ളവരും വിരമിച്ചവരുമായ ബഹിരാകാശ യാത്രികർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ENGLISH SUMMARY:

The Artemis II mission crew has returned to Earth after successfully completing their lunar mission. They received a grand welcome in Houston, marking a significant achievement in space exploration.|