AI Generated Image

AI Generated Image

TOPICS COVERED

പടിഞ്ഞാറന്‍ യുഗാണ്ടയിലെ ചിമ്പാന്‍സികള്‍ തമ്മില്‍ പ്രാദേശിക യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇതുവരെ കണ്ടതില്‍വച്ച് അതിഭീകര യുദ്ധമാണ് ഇപ്പോള്‍ ഉണ്ടായതെന്നാണ് ഗവേഷകരുടെ അഭിപ്രായം. 1995 മുതൽ എൻഗോഗോ ചിമ്പാൻസി സമൂഹത്തെക്കുറിച്ച് പഠനം നടത്തിവരികയാണ് ഗവേഷകര്‍.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഒരു കാലത്ത് ഇവയുട എണ്ണം നൂറിന് മുകളില്‍ ആയിരുന്നു. ഇവ കൂട്ടത്തോടെയായിരുന്നു ജീവിച്ചിരുന്നത് പിന്നീട് 2015 കാലഘട്ടത്തില്‍ കൂട്ടം തിരിഞ്ഞ് തുടങ്ങുകയായിരുന്നു. പിന്നീട് ഇവ വളര്‍ന്ന് വരുന്നതിനനുസരിച്ച് ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിലെത്തി.

2017ല്‍ രോഗബാധ വന്ന്  ഇരുപത്തിയഞ്ചോളം ചിമ്പാന്‍സികള്‍ ചത്തു. പിന്നീട് 2018 ആയപ്പോള്‍ ഇവര്‍ രണ്ട് ഭാഗമായിത്തിരിഞ്ഞ് ആക്രമിക്കാന്‍ തുടങ്ങി. ഇതില്‍ത്തന്നെ ചെറിയ ഗ്രൂപ്പുകള്‍ പ്രസ്പരം പോരാടിയിരുന്നില്ല, പകരം അവര്‍ സൗഹൃദം പങ്കുവച്ചു.

എന്നിരുന്നാലും ഒരു ചിമ്പാന്‍സിക്ക് ഒരു ദിവസം തന്നെ പലതവണ ഒരു ഗ്രൂപ്പില്‍ നിന്ന് മറ്റ് ഗ്രൂപ്പുകളിലേക്ക് മാറാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.  2018 ആകുംമ്പോഴേക്കും ഈ പോരാട്ടങ്ങള്‍ മരണകാരണമായി മാറി.

അടിക്കുക, തൊഴിക്കുക, കടിക്കുക തുടങ്ങിയവയാണ് ഇവരുടെ യുദ്ധതന്ത്രങ്ങള്‍. 2018നും 2024നും ഇടയില്‍ 7 ആണ്‍ ചിമ്പാന്‍സികളും 17 കുഞ്ഞുങ്ങളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കാലയളവില്‍ 14 ചിമ്പാന്‍സികളെ കാണാതാതായെന്നും പറയപ്പെടുന്നു. ഇപ്പോള്‍ പെണ്‍കുരങ്ങുകളും യുദ്ധത്തില്‍ സജീവമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ENGLISH SUMMARY:

Chimpanzee war in western Uganda has erupted, marking the most intense conflict observed by researchers. This devastating conflict among Ngogo chimpanzees, once a united group, highlights the complex social dynamics and inter-group violence within these primate communities.