തനിക്ക് ലൈഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന വാദം നിഷേധിച്ച് യുഎസ് പ്രഥമ വനിത മെലാനിയ. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതെന്നായിരുന്നു മെലാനിയയുടെ വാദം. ഓണ്‍ലൈന്‍ വഴിയും മറ്റും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ വ്യക്തിഹത്യ എന്നാണ് മെലാനിയ വിശേഷിപ്പിച്ചത്. തന്റെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുന്നതിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടമാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
കൂടാതെ ജെഫ്രി എപ്സ്റ്റീന്‍ വഴിയാണ് തന്റെ ഭര്‍ത്താവ് ഡോണള്‍ഡ് ട്രംപിനെ പരിചയപ്പെട്ടത് എന്ന വാദവും അവര്‍ തള്ളി. ട്രംപിനെ ന്യൂയോര്‍ക്കില്‍ നിന്നും തികച്ചും യാദൃശ്ചികമായാണ് കണ്ടതെന്നും അവര്‍വ്യക്തമാക്കി. എപ്സ്റ്റീന്‍ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ചോ അയാളുടെ പ്രവര്‍ത്തികളെയെക്കുറിച്ചോ തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല എന്നും അദ്ദേഹത്തിന്റെ വിമാനത്തിലോ എപ്സറ്റീന്‍ ദ്വീപിലോ പോയിട്ടില്ലെന്നും മെലാനിയ പറഞ്ഞു.
തനിക്കെതിരെ ഉയരുന്ന വ്യാജ വാർത്തകൾക്കെതിരെ നിയമപരമായി നീങ്ങുന്നുണ്ടെന്നും അതില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അവര്‍ വ്യക്തമാക്കി. എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടവർക്ക് വേണ്ടി യുഎസ് കോണ്‍ഗ്രസ് പൊതുവായി ഒരു ഹിയറിങ് നടത്തണമെന്നും.
നിയമത്തിന് മുന്നില്‍ അവരുടെ അനുഭവങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരം ഉണ്ടാക്കണമെന്നും മെലാനിയ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പൊതുവായ പരിപാടികളിൽ പങ്കെടുക്കുമ്പോൾ എപ്സ്റ്റീൻ പങ്കെടുത്ത സ്ഥലങ്ങളില്‍ താനും ഭർത്താവ് ഡോണൾഡ് ട്രംപും ഉണ്ടായിട്ടുണ്ടാകാമെന്നും അവർ സമ്മതിച്ചു.
മെലാനിയ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് ട്രംപിന് പോലും അറിയില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ത്തന്നെ പുറത്തുവരാനിരിക്കുന്ന കാര്യങ്ങള്‍ക്കുള്ള മുന്‍കൂര്‍ ജാമ്യമാണോ ഇതെന്നാണ് പലരുടെയും സംശയം