Hina Baloch (Image Credit: screegrab from queer global)
പാക്കിസ്ഥാനിലെ 80 ശതമാനം പുരുഷന്‍മാരും സ്വവര്‍ഗാനുരാഗികളാണെന്ന് പാക് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഹിനാ ബലോച്. ശേഷിക്കുന്ന 20 ശതമാനം പേര്‍ ബൈ സെക്ഷ്വലാണെന്നും അവര്‍ 'ക്വീര്‍ ഗ്ലോബല്‍' എന്ന യുട്യൂബ് ചാനലിനോട് പറഞ്ഞു. സാമൂഹിക സമ്മദര്‍ദവും, കുടുംബ മഹിമ സംരക്ഷിക്കാനും മതപരമായ കാരണങ്ങള്‍ കൊണ്ടും ആളുകള്‍ അവരുടെ ലൈംഗികസ്വത്വം മറച്ചുവയ്ക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും ഹിന ആരോപിച്ചു. വലിയ വിവാദമാണ് ഹിനയുടെ വിഡിയോ പാക്കിസ്ഥാനില്‍ ഉണ്ടാക്കുന്നത്.
പാക്കിസ്ഥാന്‍ സമൂഹത്തിലെ പരസ്യമായ രഹസ്യമാണ് താന്‍ പറഞ്ഞതെന്നും വിവാദമാക്കാന്‍ ഒന്നുമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'പാക്കിസ്ഥാനിലെ പകുതിയിലേറെ പുരുഷന്‍മാരും സ്വവര്‍ഗാനുരാഗികളാണ്. അവര്‍ക്ക് അത് പുറത്ത് പറയാന്‍ മടിയാണ്. 80 ശതമാനവും അങ്ങനെയാണ്. ബാക്കിയുള്ളവര്‍ ബൈ സെക്ഷ്വലുമാണ്. അതല്ലാതെയുള്ളവര്‍ പാക്കിസ്ഥാനിലുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.
ലൈംഗിക താല്‍പര്യങ്ങളെ കുറിച്ച് തുറന്ന് പറയാന്‍ ആളുകള്‍ക്ക് ഭയമാണെന്നും സാംസ്കാരികവും മതപരവുമായ കാരണങ്ങളാണ് സ്വന്തം വ്യക്തിത്വം മറച്ച് വച്ച് ജീവിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നതെന്നും ഹിന പറയുന്നു. ലൈംഗികസ്വത്വം വെളിപ്പെടുത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തുകയും തുടര്‍ന്ന് അവര്‍ക്ക് സാധാരണ ജീവിതം സാധ്യമല്ലാതെയും വരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ലിപ്സ്റ്റിക് ധരിച്ചാല്‍, ഇഷ്ടമുള്ള വസ്ത്രം ധരിച്ചാലൊക്കെ അടി കിട്ടുന്ന അവസ്ഥയാണെന്നും നല്ല ജോലി പോലും കിട്ടാത്ത അവസ്ഥയുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു.
പാക്കിസ്ഥാനിലെ ലൈംഗികന്യൂനപക്ഷങ്ങള്‍ക്കായി സജീവമായി നിലകൊള്ളുന്ന വ്യക്തിയാണ് ഹിന. സിന്ധ് മൂറത് മാര്‍ച്ചിന് തുടക്കമിട്ട അവര്‍ പാക്കിസ്ഥാന്‍ ഔറത് മാര്‍ച്ചിലും മേല്‍നോട്ടം വഹിച്ചു. മുന്‍പൊരിക്കല്‍ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തതിന് പൊലീസ് തന്നെ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ഹിന പറയുന്നു. പാക്കിസ്ഥാനിലെ ജീവിതം ദുസ്സഹമാകുമെന്ന് മനസിലായതോടെ പഠിച്ച് സ്കോളര്‍ഷിപ്പോടെ ലണ്ടന്‍ സര്‍വകലാശാലയില്‍ ഹിന െത്തി. നിലവില്‍ യുകെയില്‍ അഭയം തേടിയിരിക്കുകയാണ് ഹിന.