മൂന്നു പതിറ്റാണ്ടു മുന്‍പ് കാണാതായ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തി. 30 വർഷം മുന്‍പാണ് അരിസോണയിൽ നിന്നും 13 വയസുകാരിയായ ക്രിസ്റ്റീന മേരി പ്ലാന്‍റയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. യു.എസിലെ അരിസോണയിലുള്ള സ്റ്റാർ വാലി പട്ടണത്തിൽ നിന്നാണ് ക്രിസ്റ്റീന മേരി പ്ലാന്‍റയെ കാണാതായത്. എങ്ങനെയാണ് കണ്ടെത്തിയതെന്ന് വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി അന്വേഷണത്തിൽ സഹായിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. എപ്പോൾ, എവിടെ വെച്ചാണ് കണ്ടെത്തിയത് എന്നതിലും വ്യക്തതയില്ല. 1994 മേയ് മാസത്തിലാണ് വീടിനടുത്തുള്ള കുതിര താവളത്തിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ കാണാതായത്. നീലക്കണ്ണുകളും സ്വർണനിറമുള്ള മുടിയുമുള്ള പെൺകുട്ടി എന്നാണ് കാണാതായ സമയത്തെ പരസ്യം.
വെളുത്ത ടീ-ഷർട്ടും കളര്‍ ഷോർട്ട്സും കറുത്ത ടെന്നീസ് ഷൂസുമാണ് പെണ്‍കുട്ടി കാണാതവുന്ന സമയം ധരിച്ച വേഷം. പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടിരിക്കാം എന്നാണ് അധികൃതര്‍ കരുതിയിരുന്നത്. എന്നാവ്‍ 32 വർഷങ്ങൾക്ക് ശേഷമാണ് പെണ്‍കുട്ടി ജീവനോടെ കണ്ടെത്തിയ വിവരം ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചത്.