Image: X, @MOSCOW_EN

സോഷ്യല്‍മീ‍ഡിയയിലൂടെ പരിചയപ്പെട്ട യുവതിയുമായി ചാറ്റും സംസാരവും ഒടുവില്‍ ഡേറ്റിങ് വരെയെത്തി. ഡേറ്റിങ്ങിനായി യുവതിയുടെ അപാര്‍ട്ട്മെന്റിലെത്തിയപ്പോഴാണ് കഥ മാറുന്നത്. താന്‍ സംസാരിച്ചത് യുവതിയോടല്ല ട്രാന്‍സ്ജെന്‍ഡര്‍ പുരുഷനോടാണെന്ന് തിരിച്ചറിഞ്ഞതോടെ ആകെ ബഹളം.

മോസ്കോ ന്യൂസില്‍ വന്നൊരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അടച്ചിട്ട മുറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. യുവാവ് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ട്രാന്‍സ്ജന്‍ഡര്‍ പുരുഷന്‍ പിന്നാലെ പോകുന്നതുമാണ് വിഡിയോയില്‍ കാണാനാവുക.

വാതില്‍ അടച്ചിട്ടതിനാല്‍ തുറന്നിട്ട ജനല്‍ വഴി യുവാവ് ചാടാന്‍ ശ്രമിക്കുന്നതും ഒടുവില്‍ ഗത്യന്തരമില്ലാതെ സുരക്ഷിതമായി ചാടാന്‍ നോക്കിയെങ്കിലും താഴെ വീഴുന്നതുമാണ് ദൃശ്യങ്ങിലുള്ളത്. പിന്നീടെന്തു സംഭവിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഡിയോ ഏത് സ്ഥലത്തു നിന്നുള്ളതാണെന്നോ എപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന കാര്യത്തിലോ വിവരങ്ങളൊന്നും ലഭ്യമല്ല. 

Social Media Dating Surprise:

A dating app encounter turned shocking when a man realized he was chatting with a transgender man, leading to a dramatic escape and viral video. This unusual online dating experience highlights the unexpected turns relationships can take.