Air Canada Express jet that collided with a fire truck at New York's LaGuardia Airport in Queens (REUTERS/Eduardo Munoz)

Air Canada Express jet that collided with a fire truck at New York's LaGuardia Airport in Queens (REUTERS/Eduardo Munoz)

ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ റൺവേയിൽ വിമാനം അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റിനും സഹപൈലറ്റിനും ദാരുണാന്ത്യം. മോണ്‍ട്രിയളില്‍ നിന്നെത്തിയ എയര്‍ കാനഡ എക്സ്പ്രസിന്‍റെ CRJ-900 വിമാനമാണ് പോർട്ട് അതോറിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ അഗ്നിശമനാ സേന ട്രക്കില്‍ കൂട്ടിയിടിച്ചത്. രണ്ട് അഗ്നിശമന സേനാംഗങ്ങൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കൂട്ടിയിടിയുടെ ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ സിസിടിവികളിലും പതിഞ്ഞിട്ടുണ്ട്.

An Air Canada Express CRJ-900 sits on the runway after colliding with a Port Authority fire truck at LaGuardia Airport in New York, on March 23, 2026. Air Canada Express flight AC8646 originated from Montreal and collided with the fire truck during landing. (Photo by ANGELA WEISS / AFP)

An Air Canada Express CRJ-900 sits on the runway after colliding with a Port Authority fire truck at LaGuardia Airport in New York, on March 23, 2026. Air Canada Express flight AC8646 originated from Montreal and collided with the fire truck during landing. (Photo by ANGELA WEISS / AFP)

പുറത്തുവന്ന വിഡിയോയിൽ ട്രക്കും വിമാനവും റൺവേകളിലൂടെ നീങ്ങുന്നതും കൂട്ടിയിടിക്കുന്നതും കാണാം. അപകടത്തിന്റെ ശക്തിയിൽ ട്രക്ക് മറിയുകയും വിമാനം റൺവേയിലൂടെ തെന്നിമാറുകയും ചെയ്തു. വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നതും പരിഭ്രാന്തി പരത്തി. പ്രാദേശിക സമയം രാത്രി 11:38 നാണ് അപകടമുണ്ടായത്. ഫ്ലൈറ്റ് ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്ലൈറ്റ് റാഡാർ 24 പ്രകാരം അപകടസമയം വിമാനം മണിക്കൂറിൽ ഏകദേശം 39 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. നാല് ക്രൂ അംഗങ്ങൾ ഉൾപ്പെടെ ആകെ 76 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ വിമാനത്താവളം അടയ്ക്കുകയും എല്ലാ വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.

അപകടം നടന്ന സമയം എയർ ട്രാഫിക് കൺട്രോൾ റൂമിൽ സംഭവിച്ചതെന്താണെന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. എടിസി ഓഡിയോ റെക്കോർഡിങ്ങുകളാണ് പുറത്തായത്. മനുഷ്യസഹജമായ പിഴവാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. അപകടം നടക്കുന്നതിന് തൊട്ടുമുന്‍പ് വിമാനത്താവളത്തിലെ മറ്റൊരു യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ പുക കണ്ടത്തിയിരുന്നു. തുടര്‍ന്ന് അടിയന്തര രക്ഷാപ്രവർത്തനത്തിനായി ഈ വിമാനത്തിന് അടുത്തേക്ക് പോകാൻ അഗ്നിശമന സേനയുടെ ട്രക്കിന് അനുമതി നൽകി. ഈ സമയമായിരുന്നു എയർ കാനഡ വിമാനം ലാൻഡ് ചെയ്തുകൊണ്ടിരുത്. അതേ റണ്‍വേ തന്നെയാണ് ട്രക്ക് മുറിച്ചു നടന്നതും.

പിഴവ് മനസിലായതോടെ ട്രക്ക് നിർത്താൻ കൺട്രോളർ വിളിച്ചു പറഞ്ഞിരുന്നു. ‘ഫ്രോണ്ടിയർ 4195, ദയവായി അവിടെ നിർത്തുക. നിർത്തുക, നിർത്തുക, നിർത്തുക, ട്രക്ക് നിർത്തുക, നിർത്തുക. നിർത്തുക, ട്രക്ക് നിർത്തുക! നിർത്തുക, ട്രക്ക് നിർത്തുക’ (Frontier 4195, stop there, please. Stop, stop, stop, truck one, stop, stop, stop. Stop, truck one, stop! Stop, truck one, stop) എന്ന് കൺട്രോളർ പറയുന്നതായി എടിസി ഓഡിയോ റെക്കോർഡിങ്ങിലുണ്ട്. താൻ ഒരു വലിയ തെറ്റ് ചെയ്തു എന്നും കൺട്രോളർ പറയുന്നതായി പുറത്തുവന്ന ഓഡിയോയിൽ കേൾക്കാം. തൊട്ടുപിന്നാലെ അലാറം  മുഴങ്ങുന്നുമുണ്ട്.

1992 ന് ശേഷം ലാഗ്വാർഡിയ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ അപകടമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെക്കുറിച്ച് യുഎസ് വ്യോമയാന അധികൃതരും കനേഡിയൻ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും അനുശോചനം രേഖപ്പെടുത്തി.

ENGLISH SUMMARY:

Tragedy struck New York's LaGuardia Airport as an Air Canada CRJ-900 collided with a fire truck, killing both pilots and injuring 13 others. Leaked ATC audio reveals a human error where a fire truck was cleared to cross the runway while the flight was landing. US President Trump and Canadian PM Mark Carney expressed condolences as NTSB and Canadian authorities launch a high-level probe into the worst accident at LGA since 1992.