A drone view of four ambulances belonging to Hatzola (Image Credit: Reuters)

പ്രവാസി മലയാളികൾ ഏറെ താമസിക്കുന്ന ലണ്ടനിലെ നോർത്ത് വെസ്റ്റ് മേഖലയിൽ ഞെട്ടലുണ്ടാക്കി ആംബുലൻസുകൾക്ക് നേരെ ആസൂത്രിത തീവയ്പ്പ്. തിങ്കളാഴ്ച പുലർച്ചെ ഗോൾഡേഴ്സ് ഗ്രീനില്‍ ജൂത സന്നദ്ധ സംഘടനയായ 'ഹത്‍സോള'യുടെ (Hatzola) നാല് ആംബുലൻസുകളാണ് അക്രമികൾ കത്തിച്ചത്. ജൂതരെ ലക്ഷ്യമിട്ടുള്ള വിദ്വേഷ കുറ്റകൃത്യമാണെന്നാണ് മെട്രോപൊളിറ്റൻ പോലീസിന്‍റെ നിഗമനം.

Firefighters work at the scene after four ambulances belonging to Hatzola (Image Credit: Reuters)

പുലർച്ചെ 1:40 ഓടെ ആംബുലൻസുകൾക്ക് തീപിടിച്ചപ്പോൾ വാഹനത്തിനുള്ളിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടറുകൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റുകളുടെ ജനൽചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല. ആറ് ഫയർ എഞ്ചിനുകളും നാൽപ്പതോളം അഗ്നിശമന സേനാംഗങ്ങളും ചേർന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീയണച്ചത്. 

യുറോപ്പിലാകെയും പ്രത്യേകിച്ച് ബ്രിട്ടനിലും ജൂത വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരുന്നതിനിടെയാണ് ആംബുലന്‍സ് കത്തിക്കല്‍. ഇസ്രായേലിന്‍റെ ഗാസ സംഘർഷത്തിന് ശേഷം ലോകമെങ്ങും ജൂതവിരുദ്ധ നീക്കങ്ങള്‍ വർധിച്ചിരുന്നു. മാഞ്ചസ്റ്ററിൽ കഴിഞ്ഞ വർഷം യോം കിപ്പൂർ ദിനത്തിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം യുകെയിലെ ജൂത സമൂഹത്തെ ലക്ഷ്യം വെച്ച് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

Firefighters respond to a fire in Golders Green, London, Monday, March 23, 2026 after an apparent arson attack on four vehicles belonging to a Jewish ambulance service, Hatzola Northwest, in London.(AP Photo/Alberto Pezzali)

ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ടതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലണ്ടനിലെ സന്നദ്ധ സേവന മേഖലയെയാകെ ഇത് ആശങ്കയിലാക്കിയിട്ടുണ്ട്. അക്രമികളെ ഉടൻ കണ്ടെത്തുമെന്നും പ്രദേശത്ത് സുരക്ഷാ പരിശോധനകൾ കർശനമാക്കിയതായും പൊലീസ് വ്യക്തമാക്കി. 

Arson Attack Targets Jewish Ambulance Service in London; Investigated as Hate Crime:

An arson attack in Golders Green, North London, destroyed four ambulances belonging to the Jewish volunteer emergency service, Hatzola Northwest, early Monday morning. The fire caused medical cylinders inside the vehicles to explode, shattering windows of nearby residential flats, though no injuries were reported. The Metropolitan Police are investigating the incident as a premeditated antisemitic hate crime, reflecting a troubling rise in attacks against Jewish targets in the UK. This event has caused significant concern among the local community and the wider diaspora, including Malayali residents in the area, regarding the escalation of hate-motivated violence.