ഒളിഞ്ഞിരുന്ന ജീവനെടുക്കുന്ന അപകടകാരിയാണ് അലര്‍ജികള്‍. തിരിച്ചറിയാതെ അലര്‍ജിയുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിച്ച് മരണംവരെ സംഭവിക്കുന്ന വാര്‍ത്തകള്‍ അപൂര്‍വമായെങ്കിലും കേള്‍ക്കാറുണ്ട്. ഇത്തരത്തില്‍  മില്‍ക്‌ഷേക്ക് കഴിച്ച് ദാരുണാന്ത്യത്തിനിരയായ  12കാരിയുടെ വാര്‍ത്തയാണ് ലണ്ടനില്‍ നിന്ന് പുറത്തുവരുന്നത്. മിയ ഷേയെ സെന്‍റ് ഹിലാരി എന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്.

മിയയ്ക്ക് കടല, പരിപ്പ് വര്‍ഗങ്ങളോടുള്ള അലര്‍ജി ഉണ്ടായിരുന്നു. ഇത് പ്രകാരം പ്രത്യേകം പറഞ്ഞാണ് മിയയ്ക്കായി കടയില്‍ നിന്നും മില്‍ക് ഷേക്ക് വാങ്ങിയത്. എന്നാല്‍ ഇത് കഴിച്ച് മണിക്കൂറുകള്‍ക്ക് ശേഷം മിയയ്ക്ക് ശ്വാസതടമുണ്ടാകുകയും ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുകയും നാക്ക് വീങ്ങുകയും വൈകാതെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. 

കടയിലെ സിസിടിവി ദൃശ്യത്തില്‍ നിന്നും മില്‍ക്ക് ഷേക്ക് ഉണ്ടാക്കാനായി ഉപയോഗിച്ച മിക്സി ജാര്‍ ജീവനക്കാരന്‍ കഴുകിയില്ലെന്നത് വ്യക്തമായി. ഇതിന് മുന്‍പ് പരിപ്പ് ഉള്‍പ്പെടുത്തിയ മില്‍ക്ക് ഷേക്കാണ് ഇയാള്‍ ഉണ്ടാക്കിയത്. ഇതില്‍ നിന്നാണ് കുട്ടിയ്ക്ക് അലര്‍ജി ഉണ്ടായതെന്ന് കണ്ടെത്തി. 

മുന്നറിയിപ്പ് നല്‍കിയിട്ടും ജാര്‍ കഴുകാതെ ഉപയോഗിച്ച ജീവനക്കാരനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. 100 മണിക്കൂര്‍ സാമൂഹ്യസേവനമാണ് ഇയാള്‍ക്ക് വിധിച്ച ശിക്ഷ. ഇതുകൂടാതെ ഇയാള്‍ ഇനിമേലില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നും വിധിയുണ്ട്. 

ENGLISH SUMMARY:

Malayala Manorama Online News reports the tragic death of a 12-year-old girl in London who suffered a fatal allergic reaction after drinking a milkshake prepared in an unwashed blender containing peanut traces. The incident highlights severe food safety negligence and the lethal risks of unrecognized food allergies.