oscar-gold

TOPICS COVERED

ഓസ്കർ പുരസ്കാരച്ചടങ്ങിനു ശേഷം ഞായറാഴ്ച രാത്രി നടക്കുന്ന ഗവർണേഴ്സ് ബോളിൽ താരങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമായി പ്രശസ്ത പാചകവിദഗ്ദ്ധൻ വുൾഫ്ഗാങ് പക്ക് എഴുപതിലധികം വിഭവങ്ങളുള്ള വിരുന്നൊരുക്കും. ഓസ്കറിന് ശേഷമുള്ള ഔദ്യോഗിക വിരുന്നിന്റെ ചുമതല 32–ാം തവണയാണ് പക്ക് വഹിക്കുന്നത്. വിരുന്നിനെത്തുന്ന 1500 സൂപ്പര്‍ താരങ്ങൾക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചികളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ വർഷവുമുള്ള സ്ഥിരം വിഭവങ്ങൾക്കു പുറമേ, ജാപ്പനീസ് ശൈലിയിലുള്ള പബ്ബായ 'ഇസക്കായ'യുടെ ലൈവ് സ്റ്റേഷനും ഐസ്ക്രീം തയാറാക്കുന്ന ഇറ്റാലിയൻ ജെലാറ്റോ മെഷീനും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്

oscar-feast

വിരുന്നൊരുക്കുന്നതിനായി 75 സേവറി ഷെഫുമാരും 45 പേസ്ട്രി ഷെഫുമാരും 325 മാനേജർമാരും മറ്റ് ജീവനക്കാരും അടങ്ങുന്ന വലിയൊരു സംഘം തന്നെയുണ്ട്. 600 ഹോംമെയ്ഡ് പിസകൾ ഓസ്കർ ശിൽപത്തിന്റെ മാതൃകയിലുള്ള 2000 മിനി ചോക്ലേറ്റുകളുമുണ്ടാകും. ഓസ്കർ മാതൃകയിലുള്ള ചോക്ലേറ്റുകളിൽ പതിക്കാനായാണ് രണ്ട് ഗ്യാലൻ 24 കാരറ്റ് ദ്രാവക സ്വർണവും ഒരുക്കിയിട്ടുള്ളത്.

വിരുന്നിനായി 91 കിലോ ഡ്രൈ-ഏജ്ഡ് റിബ്ഐ, 136 കിലോ സ്മോക്ക്ഡ് സാൽമൺ, 14 കിലോ കലുഗ കവിയാർ, 227 കിലോ വൈല്‍ഡ് മഷ്റൂം, 91 കിലോ നിഷികി അരി, 181 കിലോ ചീസ് എന്നിവയാണ് അടുക്കളയിൽ വേണ്ടത്. തിങ്കളാഴ്ച്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലുമണിക്കാണ് ഓസ്കാര്‍ റെഡ് കാര്‍പറ്റ് ആരംഭിക്കുന്നത്

ENGLISH SUMMARY:

Celebrated chef Wolfgang Puck is set to host the official Oscars Governors Ball for the 32nd time, preparing a lavish feast with over 70 dishes for 1,500 guests. This year’s menu features a Japanese-style 'Izakaya' live station and an Italian gelato machine alongside traditional favorites. The massive culinary operation includes 75 savory chefs, 45 pastry chefs, and over 300 managers to manage premium ingredients like 91kg of ribeye, 136kg of smoked salmon, and 14kg of caviar. A major highlight includes 2,000 mini Oscar-shaped chocolates coated with two gallons of 24-karat liquid gold. The event follows the Oscars ceremony, which begins with the red carpet at 4:00 AM IST this Monday.