തെക്കന്‍ ഇറാനിലെ മിനാബില്‍ സ്കൂളിനു നേരെയുണ്ടായ ആക്രമണത്തില്‍ 24 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. മിസൈല്‍ പതിച്ചാണ് അഞ്ചു വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടത്. ഇസ്രയേല്‍, യുഎസ് സംയുക്ത ആക്രമണത്തിന്  തിരിച്ചടി നല്‍കി ഇറാന്റെ ശക്തമായ നീക്കം തുടരുന്നു. ഇസ്രയേലിലേക്ക് മിസൈലുകളയച്ചു. ബഹ്റൈന്‍, അബുദാബി, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം. അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇറാന്‍ മിസൈലുകള്‍ പ്രതിരോധിച്ചെന്ന് യുഎഇയും കുവൈത്തും വ്യക്തമാക്കി. അബുദബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഷ്യക്കാരനെന്നാണ് റിപ്പോര്‍ട്ട് 

 

Also Read: 'പുറത്തിറങ്ങരുത്, സുരക്ഷിതരായി തുടരുക'; ഗള്‍ഫിലുള്ള പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം


 

ബഹ്‌റൈനിലെ ജുഫൈറിൽ ശക്തമായ സ്ഫോടനമുണ്ടായെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനത്തിന് സമീപത്തായി അഞ്ചോളം സ്ഫോടനങ്ങൾ ഉണ്ടായതായും പ്രദേശത്ത് നിന്ന് പുക ഉയരുന്നതായും ദൃക്സാക്ഷികൾ . ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വാഹനമോടിക്കുന്നവർ അടിയന്തര സേവന വാഹനങ്ങൾക്ക് തടസ്സമില്ലാതെ വഴിമാറിക്കൊടുക്കണമെന്നും, സ്ഫോടന ശബ്ദമോ സൈറണുകളോ കേൾക്കുന്നവർ തൊട്ടടുത്ത സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു. നിലവിൽ കാര്യമായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ലെങ്കിലും, കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക റേഡിയോ, ടെലിവിഷൻ ചാനലുകൾ ശ്രദ്ധിക്കാൻ 

 

ഇറാനില്‍ യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ടെഹ്റാനില്‍ മിസൈല്‍ വര്‍ഷമുണ്ടായി. ഇറാന്റെ പരോമന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വസതിക്കു സമീപവും മിസൈല്‍ വീണു. ഖമനയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.  ഇസ്രയേല്‍, ഇറാഖ്, ഇറാന്‍, ഖത്തര്‍ വ്യോമപാതകള്‍ അടച്ചു. ഇറാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. യുദ്ധത്തിന് എപ്പിക് ഫ്യൂറി എന്നാണ് പേരെന്ന് യുഎസും  ലയണ്‍ റോര്‍ എന്നാണ് പേരെന്ന് നെതന്യാഹുവും വ്യക്തമാക്കി. ഇറാന്‍റെ നേവിയെയും മിസൈല്‍ കേന്ദ്രങ്ങളും തകര്‍ക്കുമെന്ന് ട്രംപ് പറഞ്ഞു. ആക്രമണം ദിവസങ്ങള്‍ നീളുമെന്നാണ്  യുഎസ് മുന്നറിയിപ്പ്. ഭീകരവാദ ഭരണകൂടത്തെ നീക്കുക ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു.

 

ഇസ്രയേല്‍, ഇറാഖ് വ്യോമപാതകള്‍  അടച്ചു. ഇറാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ടെഹ്റാനില്‍ നിന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി അമേരിക്ക ഖത്തറിലെ എംബസിയില്‍ സുരക്ഷാജാഗ്രത കൂട്ടി. ഇസ്രയേലിലെ ഇന്ത്യാക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി  മുന്നറിയിപ്പ് നല്‍കി. 

 

ആക്രമണത്തിലെ അമേരിക്കന്‍ പങ്കാളിത്തം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഇറാനെ തകര്‍ക്കുമെന്നും അവര്‍ ആണവ ശക്തിയാകുന്നത് അനുവദിക്കില്ലെന്നും  ട്രംപ് പറഞ്ഞു.  യുഎസിനെ ലക്ഷ്യമിട്ട് ഇറാന്‍ ദീര്‍ഘദൂര മിസൈല്‍ നിര്‍മിക്കാന്‍ ശ്രമിച്ചെന്നും  ട്രംപ് കുറ്റപ്പെടുത്തി. 

ENGLISH SUMMARY:

Iran missile attack on a school in southern Iran resulted in the deaths of five girls. This attack is part of Iran's ongoing retaliation against perceived Israeli and US joint attacks.