Image: X/@ICEgov

Image: X/@ICEgov

 പതിമൂന്ന് വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ന്യൂജഴ്സിയില്‍ ഇന്ത്യന്‍ യുവാവ് അറസ്റ്റില്‍. യുഎസ്‍ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്( ICE)സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വൊഡേല യശസ്വി കോട്ടപ്പള്ളിയാണ് മോഷണക്കേസുള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ അറസ്റ്റിലായിരിക്കുന്നത്.

താമസരേഖകളൊന്നും ഇയാളുടെ കൈവശമില്ലെന്നും പൊലീസ് കണ്ടെത്തി. അതേസമയം യശസ്വിയെ അറസ്റ്റ് ചെയ്ത ദിവസമോ, കേസ് ഫയല്‍ ചെയ്ത കൗണ്ടിയോ, ഒന്നും തന്നെ ഐസിഇ പുറത്തുവിട്ടിട്ടില്ല. ഇയാളെ കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്ക് ശേഷം നാടുകടത്തിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

അമേരിക്കയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്നതിൽ ഗണ്യമായ വർധനവുണ്ടാവുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. 2025ൽ 3,800-ൽ അധികം ഇന്ത്യക്കാരെ യുഎസിൽ നിന്ന് നാടുകടത്തിയതായി കേന്ദ്രം പാർലമെന്റിനെ അറിയിച്ചിരുന്നു.

Indian Youth Arrested in New Jersey for Child Sexual Abuse:

A New Jersey Indian youth has been arrested in connection with the sexual abuse of a child under 13 years old. This incident highlights ongoing concerns about the deportation of Indian citizens from the United States.