ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടെന്ന് ഇന്ത്യയും മലേഷ്യയും. പ്രതിരോധ, വ്യാപാര മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 11 ധാരണാപത്രങ്ങളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
പ്രതിരോധ രംഗത്ത് മലേഷ്യയുമായി സഹകരണം വര്‍ധിപ്പിക്കുന്നതിനൊപ്പം തീരസുരക്ഷ, ഭീകരവാദ വിരുദ്ധ പോരാട്ടം,ഇന്‍റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കല്‍ എന്നിവയില്‍ ഇന്ത്യ സഹകരണം ഉറപ്പാക്കും. മലേഷ്യ– ഇന്ത്യ സാമ്പത്തിക സഹകരണം, ആസിയാന്‍– ഇന്ത്യ ചരക്ക് വ്യാപാര കരാര്‍ എന്നിവയുടെ പുരോഗതിയും ഇരു രാജ്യത്തെയും പ്രധാനമന്ത്രിമാര്‍ വിലയിരുത്തി.
തമിഴ് സംസ്കാരത്തിന് ഏറെ പ്രാധാന്യമുള്ള മലേഷ്യയില്‍ തിരുവള്ളുവര്‍ സെന്‍റര്‍ സ്ഥാപിക്കുമെന്നും തിരുവള്ളുവര്‍ സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തുമെന്നും മോദി പറഞ്ഞു
ENGLISH SUMMARY:
India and Malaysia have pledged to strengthen their strategic partnership during the landmark visit of Malaysian PM Anwar Ibrahim to New Delhi. Prime Minister Narendra Modi announced the signing of 11 Memorandums of Understanding (MoUs) focusing on defense, trade, and regional security. Both leaders emphasized a zero-tolerance policy towards terrorism and agreed to enhance intelligence sharing and maritime security. A significant cultural highlight was the announcement of the Thiruvalluvar Centre in Malaysia and the introduction of Thiruvalluvar Scholarships for students. The leaders also reviewed the progress of the India-Malaysia Comprehensive Economic Cooperation Agreement and the ASEAN-India Trade in Goods Agreement.