flight-woman

AI Generated Image

വിമാനത്തിനുള്ളില്‍ച്ച് യുവതിയെ കയറിപ്പിടിച്ച ഇന്ത്യന്‍ യുവാവ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. യുഎസിലെ ‍ആഭ്യന്തര യാത്രക്കിടെ ഉറങ്ങുന്ന പോലെ നടിച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിനാണ് യുഎസ് ഫെഡറല്‍ ജൂറി വരുണ്‍ അറോറ(38)യെ കുറ്റക്കാരനെന്ന് കണ്ടെത്തിയതെന്ന് യുഎസ് അറ്റോര്‍ണി പുറത്തുവിട്ട പ്രസ് റിലീസില്‍ പറയുന്നു.  ജനുവരി 30നാണ് പ്രസ് റിലീസ് പുറത്തുവന്നത്.

 

2024, ഓഗസ്റ്റ് 29ന് നടന്ന യാത്രക്കിടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന യുവതി പെട്ടെന്നുണര്‍ന്നു നോക്കിയപ്പോഴാണ് സമീപത്തിരുന്ന അറോറ മോശമായി ശരീരത്തില്‍ സ്പര്‍ശിച്ചതും കയറിപ്പിടിച്ചതും. റോഡെ ഐലന്‍ഡ് ടിഎഫ് ഗ്രീന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും റൊണാള്‍ഡ് റീഗന്‍ വാഷിങ്ടണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. 

 

പലതവണ യുവതി അറോറയുടെ കൈ തട്ടി മാറ്റാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഉപദ്രവിച്ചുകൊണ്ടിരുന്നു. കണ്ണുകള്‍ക്ക് മുകളില്‍ ഒരു മാസ്ക് വച്ച് ഉറങ്ങുന്ന പോലെ നടിച്ചായിരുന്നു അറോറ യുവതിക്കുനേരെ അധിക്ഷേപം കാണിച്ചത്. നിലവില്‍ അറോറയുടെ യുഎസിലെ താമസം പോലും ശരിയായ യാത്രാരേഖകളോ അനുമതിയോ ഇല്ലാതെയാണെന്ന് യുഎസ് അറ്റോര്‍ണി ഓഫീസ് വ്യക്തമാക്കുന്നു. രണ്ടുവര്‍ഷം ജയില്‍ ശിക്ഷയാണ് ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Indian man found guilty of sexual assault on a plane during a US domestic flight. The US federal jury convicted Varun Arora, 38, for sexually assaulting a sleeping woman by pretending to sleep, leading to a two-year jail sentence.