വെനസ്വേലയിലെ സൈനിക നടപടിക്ക് പിന്നാലെ ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയ്ക്കെതിരെ ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ യു.എസിലേക്ക് കൊക്കെയ്ന്‍ കടത്തുകയാണെന്നും സൈനികനടപടിക്ക് മടിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. യു.എസ് സൈന്യം പിടികൂടി ന്യൂയോര്‍ക്കിലെത്തിച്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയയെും ഭാര്യയെയും ഇന്ന് ന്യൂയോര്‍ക്ക് കോടതിയില്‍ ഹാജരാക്കും
യു.എസിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിക്ക് മടിക്കില്ലന്ന് വ്യക്തമാക്കിയാണ് ട്രംപ് കൊളംബിയയ്ക്കെതിെര ഭീഷണി മുഴക്കിയത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ കൊക്കെയ്ന്‍ ഉല്‍പാദിപ്പിച്ച് കയറ്റി അയക്കുന്നെന്ന് ട്രംപ് ആരോപിച്ചു. സൈനിക നടപടി വേണ്ടിവന്നാല്‍ തയാറാണെമന്നും ട്രംപ് വ്യക്തമാക്കി.
വെനസ്വേലന്‍ എണ്ണയെ ആശ്രിയിച്ചരുന്ന ക്യൂബ ഇനി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും ക്യൂബന്‍ ഭരണകൂടത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയില്‍ യു.എസിന് വ്യക്തമായ പദ്ധതിയുണ്ട്. നീതിപൂര്‍വകമായ ഭരണം നടത്തണമെന്ന് ഇടക്കാല പ്രസിഡന്റ് ഡെന്‍സി റോഡ്രിഗസിന് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ മഡുറോ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റെന്നും സാമ്രാജ്യത്വത്തിന്റെ അടിമകളാനാകില്ലെന്നും ഡെന്‍സി റോഡ്രിഗസ് വ്യക്തമാക്കി. നിക്കോളാസ് മഡുറോയയെും ഭാര്യയെയും ഇന്ന് ന്യൂയോര്‍ക്കിലെ മാന്‍ഹറ്റന്‍ കോടതിയില്‍ ഹാജരാക്കും. ലഹരികടത്തിന്റെ പേരില്‍ 2020ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടികള്‍ക്ക് ഇന്ന് തുടക്കമാകും.