തെക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്കീ റിസോർട്ടായ ക്രാൻസ്-മൊണ്ടാനയിലെ ബാറിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും നിരവധി പേർ കൊല്ലപ്പെട്ടു. കുറഞ്ഞത് 10 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. നിരവധി പേർക്ക് പൊള്ളലേറ്റു ചികിത്സയിലാണെന്ന് പൊലീസ് വക്താവ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.30-ന് 'ലെ കോൺസ്റ്റലേഷൻ' എന്ന ബാറിലാണ് ദുരന്തമുണ്ടായത്.
സ്ഫോടനം നടക്കുമ്പോൾ നൂറിലധികം ആളുകൾ ബാറിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ക്രാൻസ്-മൊണ്ടാന വ്യോമനിരോധന മേഖലയായി പൊലീസ് പ്രഖ്യാപിച്ചു