അമേരിക്കന്‍ ചോളം ബംഗ്ലാദേശിലേക്ക് കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവാദം. മുസ്‍ലിം ഭൂരിപക്ഷ രാജ്യത്ത് മതവിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകള്‍ കൊഴുക്കുന്നത്. ധാക്കയിലെ യുഎസ് എംബസിയാണ് ബംഗ്ലാദേശിലേക്ക് ചോളം ഇറക്കുമെന്ന് അറിയിച്ചത്.
Also Read: ഇങ്ങോട്ട് വരേണ്ടെന്ന് അസിം മുനീറിനോട് സൗദി; യുഎഇയോട് അടുത്തത് പണി
ഇരു രാജ്യങ്ങളും തമ്മിലുള്ള ഭക്ഷ്യ–വ്യാപാര സഹകരണത്തെ ബന്ധപ്പെടുത്തിയാണ് ചോളം ഇറക്കുമതിയുടെ വിവരം യു.എസ് എംബസി പോസ്റ്റ് െചയ്തത്. എന്നാല്‍ പന്നി കാഷ്ഠം ഉപയോഗിച്ചുണ്ടാക്കിയ ചോളം എന്ന രീതിയിലായി സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം. ഇസ്ലാമിക ഭക്ഷണ നിയമങ്ങൾ അനുസരിച്ച് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നായാണ് ഈ വിഷയം കണക്കാക്കപ്പെടുന്നത്. അതേസമയം, യു.എസില്‍ ചോളം കൃഷിക്ക് പന്നി കാഷ്ഠം വളമായി ഉപയോഗിക്കുന്നത് സാധാരണമാണ്.
ട്രംപിനെ പ്രീണിപ്പിച്ചതിന് പകരമായി ബംഗ്ലാദേശിന് ലഭിക്കുന്നത് പന്നി കാഷ്ഠം വളമായി ഉപയോഗിച്ച അമേരിക്കൻ ചോളമാണ്, പാക്കിസ്ഥാന് ലഭിക്കുന്നത് ഗാസയിലേക്ക് സമാധാന സേനയെ അയക്കാനുള്ള അവസരവും, എന്നാണ് ഒരാളുടെ പോസ്റ്റ്. അങ്കിൾ സാം (അമേരിക്ക) ബംഗ്ലാദേശിനെ നശിപ്പിക്കുകയാണ്. ഇനി പന്നി കാഷ്ഠം വളമായി നൽകിയ ചോളം കഴിക്കേണ്ടി വരും എന്നാണ് മറ്റൊരു കമന്‍റ്.
ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധങ്ങൾ വഷളായ സാഹചര്യത്തിലാണ് ഈ വിവാദം. നിലവിൽ ബംഗ്ലാദേശിന് അമേരിക്കയുമായി ഏകദേശം 6 ബില്യൺ ഡോളറിന്റെ വ്യാപാര കമ്മിയുണ്ട്. ട്രംപിന്‍റെ താരിഫില്‍ 37 ശതമാനം നികുതിയാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിട്ടുള്ളത്. ഗാര്‍മെന്‍റ്, ടെക്സ്റ്റൈല്‍ എന്നിങ്ങനെ രാജ്യത്തെ കയറ്റുമതിയുടെ 80 ശതമാനം വരുന്ന സെക്ടറുകളില്‍ താരിഫിന്റെ ആഘാതമുണ്ട്.
ബംഗ്ലാദേശിന്‍റെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനസ് ട്രംപുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നികുതി 20 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ഗോതമ്പ്, ധാന്യം, സോയാബീൻ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി വർധിപ്പിക്കുമെന്ന് ബംഗ്ലാദേശ് ട്രംപിന് വാക്കുനല്‍കിയിട്ടുണ്ട്. സർക്കാരുകള്‍ തമ്മിലുള്ള പ്രകാരം ഏകദേശം 220,000 മെട്രിക് ടൺ യുഎസ് ഗോതമ്പ് വാങ്ങുന്നതിന് ബംഗ്ലാദേശ് അടുത്തിടെ അംഗീകാരം നൽകിയിട്ടുണ്ട്.