Former U.S. President Bill Clinton swims in a pool in this image released by the Department of Justice in Washington,(Left- Reuters)

അമേരിക്കയും ലോകവും കാത്തിരുന്ന എപ്സ്റ്റൈന്‍ ഫയല്‍സ് ഒടുവില്‍ പുറത്ത്. 300,00 പേജുകളുള്ള നടുക്കുന്ന ആദ്യ ബാച്ച് രേഖകളാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റ് പുറത്തുവിട്ടത്. ബാക്കിയുള്ള വരുന്ന ആഴ്ചകളിലും പുറത്തുവിടും. 1200  ലേറെ ഇരകളുടെ പേരുവിവരങ്ങളാണ് ഫയലുകളിലുള്ളത്. ലൈംഗികക്കുറ്റവാളിയായ എപ്സ്റ്റൈന്‍റെ വസതിയില്‍ നിന്ന് കണ്ടെടുത്ത രേഖകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അനില്‍ അംബാനിയുടെയും പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരിയുടെയും പേരുകള്‍ ഉള്‍പ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പുറത്തുവന്ന രേഖകളും ഇത് ശരിവയ്ക്കുന്നു. ഇന്ത്യയും യുഎസുമായും ഇസ്രയേലുമായുമുള്ള സുപ്രധാന തീരുമാനങ്ങളില്‍ എപ്സ്റ്റൈന്‍ ഇടപെട്ടിരുന്നുവെന്ന ആക്ഷേപമായിരുന്നു നേരത്തെ ഉയര്‍ന്നത്. 

Former U.S. President Bill Clinton and a woman are seen in this image from the estate of late financier and convicted sex offender Jeffrey Epstein, released by the Department of Justice in Washington, D.C., U.S., on December 19, 2025. U.S. Justice Department/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY REDACTED AREAS FROM SOURCE. TPX IMAGES OF THE DAY THIS PICTURE WAS PROCESSED BY REUTERS TO ENHANCE QUALITY. AN UNPROCESSED VERSION HAS BEEN PROVIDED SEPARATELY.

2019 ലെ ഇമെയില്‍ സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനനുമായുമുള്ള കൂടിക്കാഴ്ചയ്ക്ക് എപ്സ്റ്റീന്‍ മധ്യവര്‍ത്തിയാകാന്‍ ശ്രമിക്കുന്നതായി വിവരമുള്ളത്. 'മോദി ഓണ്‍ ബോര്‍ഡ്' എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ചൈനാ വിരുദ്ധ സമീപനം ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ചും പരാമര്‍ശമുണ്ട്. എപ്സ്റ്റീന്‍ കൂടിക്കാഴ്ച സംഘടിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ബാനനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഔദ്യോഗിക രേഖകള്‍ ഒന്നും തന്നെ ഇന്ത്യയിലോ, യുഎസിലോ ഇല്ല. 

Writing appears on a female body in this image from the estate of the late financier and convicted sex offender Jeffrey Epstein, released by the House Oversight Committee Democrats in Washington, D.C., U.S., on December 18, 2025. House Oversight Committee Democrats/Handout via REUTERS THIS IMAGE HAS BEEN SUPPLIED BY A THIRD PARTY

അനില്‍ അംബാനിയുടെ ഇമെയില്‍; പെട്രോളിയം മന്ത്രി ഹര്‍ഷ്ദീപ് സിങ് പുരിയും

2014 മുതല്‍ 2017 വരെ അഞ്ചുവട്ടമാണ് പെട്രോളിയം –പ്രകൃതി വാതക മന്ത്രിയായ ഹര്‍ദീപ് സിങ് പുരിയുടെ പേര് എപ്സ്റ്റൈന്‍ ഫയലില്‍ ഇടംപിടിച്ചിട്ടുള്ളത്. ഇക്കാലത്ത് ഇന്‍റര്‍നാഷനല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന‍്റെ വൈസ് പ്രസിഡന്‍റായിരുന്നു പുരി. മുതിര്‍ന്ന നയതന്ത്ര ചുമതലയുള്ള ആള്‍ ആയതിനാല്‍ സംഘടനയ്ക്ക് ഫണ്ട് നല്‍കി എപ്സ്റ്റൈന്‍ ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചതാവാമെന്നാണ് വിലയിരുത്തല്‍. പുരിയ്ക്കായി എപ്സ്റ്റൈന്‍ 'പെണ്‍കുട്ടികളെ' എത്തിച്ച് നല്‍കിയെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ നിലവില്‍ പുറത്തുവന്ന രേഖകളില്‍ ഇതിന് തെളിവില്ല. 

അനില്‍ അംബാനിയുടെ പേരും എപ്സ്റ്റൈന്‍ ഫയല്‍സില്‍ ഇടംപിടിച്ചിട്ടുണ്ട്. 2017 ല്‍ അനില്‍ അംബാനിയും ജെഫ്രി എപ്സ്റ്റൈനുമായി ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ഇമെയില്‍ യുഎസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ ഔദ്യോഗിക യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു  ഈ ഇമെയില്‍. എപ്സ്റ്റൈന്‍ ഇതിന് മറുപടിയും നല്‍കിയിട്ടുണ്ട്. ' ഇന്ത്യ ഇസ്രയേല്‍ കീ, നോട്ട് ഫോര്‍ ഇമെയില്‍' എന്നാണ് കുറിപ്പിലുള്ളത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തില്‍ മധ്യസ്ഥനാകാനുള്ള എപ്സ്റ്റൈന്‍റെ ശ്രമമായിരുന്നു ഇതെന്നാണ് വിലയിരുത്തല്‍. ആഗോളതലത്തില്‍ തന്‍റെ പേര് ഉറപ്പിക്കാനുള്ള എപ്സ്റ്റൈന്‍റെ തന്ത്രമായിരുന്നു ഇതെന്നാണ് കരുതുന്നത്. 

This photo illustration taken in Washington, DC, on December 19, 2025 shows photographs, including of former US president Bill Clinton, Rolling Stones singer Mick Jagger, Virgin Group chairman Richard Branson and Ghislaine Maxwell, after the US Justice Department began releasing the long-awaited records from the investigation into the politically explosive case of convicted sex offender Jeffrey Epstein. (Photo by Mandel NGAN / AFP)

എപ്സ്റ്റൈന്‍റെ കൂട്ടുകാരിയുമൊത്ത് ക്ലിന്‍റണ്‍; ചിത്രങ്ങള്‍

മുന്‍ യുഎസ് പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ എപ്സ്റ്റൈന്‍ വസതിയിലെ സ്വിമ്മിങ് പൂളില്‍ എപ്സ്റ്റൈന്‍റെ കൂട്ടുകാരി ഗിലേന്‍ മാക്സ്​വെലുമൊത്ത് സമയം ചിലവഴിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നതില്‍ ഉള്‍പ്പെടുന്നു. മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ക്ലിന്‍റണ്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. പുതിയ ചിത്രങ്ങളെ കുറിച്ച ്പ്രതികരിക്കാന്‍ ക്ലിന്‍റണ്‍ തയാറായില്ലെങ്കിലും എപ്സ്റ്റൈനുമായി സമയം ചെലവഴിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും എപ്സ്റ്റൈന്‍റെ കുറ്റകൃത്യങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ക്ലിന്‍റണ്‍ നേരത്തെ പറഞ്ഞിരുന്നു. 

ENGLISH SUMMARY:

The US Justice Department has released the first batch of the sensational Epstein Files containing 300,000 pages. The documents mention Indian PM Narendra Modi in a 2019 memo titled 'Modi On Board' regarding a potential meeting with Steve Bannon. It also features Anil Ambani’s emails and mentions of Union Minister Hardeep Singh Puri during his tenure at IPI. Shocking photos of former US President Bill Clinton with Ghislaine Maxwell at Epstein's pool have also surfaced. The files suggest Jeffrey Epstein attempted to mediate in high-stakes India-Israel-US diplomacy.