പലരും നെഞ്ചിടിപ്പോടെ കണ്ടുനിന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു ഫ്ലാറ്റിന്‍റെ പത്താംനിലയില്‍ നിന്ന് ബാല്‍ക്കണി വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ചൈനയിലെ ഗുവാങ്‌ഡോംഗില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. നവംബര്‍ 30ലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
യുവതി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ക്കടുത്ത് ഷര്‍ട്ട് ധരിക്കാതെ നില്‍ക്കുന്ന ഒരു യുവാവിനെയും കാണാം. യുവാവിന്‍റെ ഫ്ലാറ്റിന്‍റെ ജനല്‍ വഴി താഴേക്ക് ഇറങ്ങുന്ന യുവതി ഇടക്ക് ബാലന്‍സ് തെറ്റി വീഴാന്‍ പോകുന്നതും കാണാം. രണ്ട് നിലയോളം താഴേക്ക് ഇറങ്ങിയ യുവതി മറ്റൊരു ഫ്ലാറ്റിന്‍റെ ജനലില്‍ മുട്ടി വിളിക്കുകയും. ഒരു യുവാവ് ജനല്‍ തുറന്ന് ഇവരെ അകത്തേക്ക് കയറാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ഷര്‍ട്ട് ധരിക്കാത്ത യുവാവിന്‍റെ ഭാര്യ മുന്നറിയിപ്പില്ലാതെ കടന്നുവന്നതിന് പിന്നാലെയാണ് സാഹസിക രംഗങ്ങള്‍ നടന്നതെന്നാണ് വിഡിയോയ്ക്ക് പലരും നല്‍കുന്ന വിശദീകരണം. ആപത്തില്‍ തള്ളിവിടുന്ന ഇത്തരം ആണുങ്ങളെ വിശ്വസിക്കരുതെന്ന ഉപദേശം നല്‍കുന്നവരെയും കമന്റ് ബോക്സില്‍ കാണാം.