FILE - A TAP Air Portugal Airbus A320 is silhouetted against the setting moon while approaching for landing in Lisbon, Portugal, June 23, 2024. (AP Photo/Armando Franca, File)
സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്ന് എയർബസിന്റെ സുരക്ഷാ മുന്നറിയിപ്പ്. എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വിമാനങ്ങളിൽ സോഫ്റ്റ്‌വെയറോ ഹാർഡ് വെയറോ ഉടനടി അപ്ഗ്രേഡ് ചെയ്യണമെന്ന് എയർബസ് അടിയന്തര നിർദേശം നൽകി. എയര്‍ബസിന്‍റെ മുന്നറിയിപ്പിന് പിന്നാലെ വിമാന സര്‍വീസുകള്‍ തടസപ്പെട്ടേക്കാമെന്ന് എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വ്യക്തമാക്കി.
FILE PHOTO: The Airbus logo is displayed at the Parc des Expositions de Paris-Nord-Villepinte exhibition centre in Villepinte, near Paris, France, November 18, 2025. REUTERS/Benoit Tessier/File Photo
ഇൻഡിഗോയുടെ 350 വിമാനങ്ങളും എയർ ഇന്ത്യയുടെ 120 വിമാനങ്ങളും എ320 ശ്രേണിയിൽപ്പെട്ടതാണ്. എയർ ഇന്ത്യ എക്സ്പ്രസിനും 40 വിമാനങ്ങളുണ്ട്. എത്ര സർവീസുകളെ പ്രശ്നം ബാധിക്കുമെന്ന് നിലവിൽ വ്യക്തമല്ല. ഒക്ടോബർ 30ന് മെക്സിക്കോയിൽനിന്ന് ന്യൂജേഴ്സിയിലേക്ക് പോയ ജെറ്റ്ബ്ലു വിമാനകമ്പനിയുടെ എ320 വിമാനം സൗരവികിരണത്തെ തുടര്‍ന്ന് ഫ്ലോറിഡയിൽ അടിയന്തരമായി നിലത്തിറക്കിയിരുന്നു.
ലോകവ്യാപകമായി ഏതാണ്ട് ആറായിരത്തോളം വിമാനങ്ങൾ എ320 ശ്രേണിയിൽപ്പെട്ടതാണ്. അതിനാൽ ആഗോളതലത്തിൽ വിമാന സർവീസുകളെയും പ്രശ്നം ബാധിക്കും. പല വിമാനങ്ങൾക്കും സോഫ്റ്റ്‌വെയർ അപ്ഡേറ്റിലൂടെ, പ്രശ്നപരിഹാരം സാധ്യമാണ്. എന്നാൽ 900ത്തോളം പഴയ വിമാനങ്ങളിൽ കംപ്യൂട്ടറടക്കം ഹാർഡ് വെയർ മാറ്റേണ്ടിവരും.