ഹോങ്കോങ്ങില്‍ ഫ്ലാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാ സേനാംഗം ഉള്‍പ്പെടെ 36 പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതില്‍ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്ന് അഗ്നിരക്ഷാ സേനാ വകുപ്പ് അറിയിച്ചു. 279 പേരെ കാണാനില്ല. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടു ബ്ലോക്കുകളുള്ള ഈ സമുച്ചയത്തില്‍ രണ്ടായിരത്തോളം ഫ്ലാറ്റുകളുണ്ട് . തായ്പോ ജില്ലയിലെ വാങ്ഫുക് കോംപ്ലക്സിലെ എട്ട് കെട്ടിടങ്ങളിൽ ഏഴെണ്ണത്തിലാണ് തീ പടർന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രാദേശിക സമയം വൈകിട്ട് 6.20ഓടെയാണ് സംഭവം.