വന്‍കിട ഹോട്ടലുകളില്‍ ചെല്ലും, വില കൂടിയ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിച്ച് പണം നല്‍കാതെ മുങ്ങും. ഒടുവില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പൊലീസ് പിടിയില്‍. യുഎസിലെ ബ്രൂക്‌ലിനിലാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ആണെന്ന് പരിചയപ്പെടുത്തി പീ ചുങ് എന്ന 34കാരി തട്ടിപ്പു നടത്തിയിരുന്നത്.
വലിയ ഹോട്ടലുകളില്‍ കയറിച്ചെന്ന് താന്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറാണെന്ന് ആദ്യം പരിചയപ്പെടുത്തും, പിന്നീട് വില കൂടിയ ഭക്ഷണങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് കഴിക്കും. അവ സ്വന്തം കാമറയിലും ചിത്രീകരിക്കും. ആര്‍ക്കും ഒരുവിധത്തിലുമുള്ള സംശയം തോന്നാത്ത വിധമായിരിക്കും പെരുമാറ്റം. എന്നാല്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പണം നല്‍കാതെ മുങ്ങും. കുറെ കാലങ്ങളായി യുവതി ഇത് തുടര്‍ന്നു.
ഒരു ഹോട്ടലില്‍ ബില്ല് അടച്ചിട്ട് പോയാല്‍ മതിയെന്ന് നിര്‍ബന്ധം പിടിച്ചതോടെ ഇന്‍ഫ്ലുവന്‍സര്‍ കുടുങ്ങി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പല ഹോട്ടലുകളില്‍ നിന്നും ഇത്തരത്തില്‍ ഭക്ഷണം കഴിച്ച് പണം നല്‍കാതെ മുങ്ങിയതായി കണ്ടെത്തി. പല റസ്റ്റോറന്‍റുകളും പരാതി നല്‍കിയതോടെ യുവതിയെ അറസ്റ്റ് ചെയ്തു. ഇതിനിടെ മാസങ്ങളോളം വാടക നല്‍കാത്തതിന് യുവതിയെ താമസിച്ചിരുന്ന അപ്പാര്‍ട്മെന്‍റില്‍ നിന്നും പുറത്താക്കി.