Image Credit: ViralPress

Image Credit: ViralPress

സ്വയം പ്രഖ്യാപിത യോഗ ഗുരുവായ യുവതി അനധികൃതമായി സെക്സ്​ യോഗ ക്ലാസെടുത്തതിന് അറസ്റ്റില്‍. ബ്രിട്ടീഷ് പൗരയായ മരിയ ഷെറ്റിനിനയാണ് തായ്​ലന്‍ഡിലെ പാര്‍ട്ടി ദ്വീപായ കോ ഫാംഗനില്‍ നിന്നും അറസ്റ്റിലായത്. മരിയ ലവ് എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. വിദേശികളായ വിനോദസഞ്ചാരികള്‍ക്കായി താന്ത്രിക് യോഗ ക്ലാസുകള്‍ നടത്തി വരികയായിരുന്നു മരിയ. സെക്സ്  യോഗ ക്ലാസുകള്‍ക്കായി 9 പൗണ്ട് (ഏകദേശം 1036 രൂപ) വീതമാണ് മരിയ ഈടാക്കിയിരുന്നത്. ധ്യാനം, താന്ത്രിക് മസാജ്, ലൈംഗികത എന്നിവയെ കുറിച്ചാണ് മരിയ പഠിപ്പിച്ച് പോന്നത്. 

സമൂഹമാധ്യമങ്ങള്‍ വഴിയാണ് മരിയ സെക്സ് യോഗ ക്ലാസുകള്‍ പ്രമോട്ട് ചെയ്തിരുന്നത്. ഇതിന്‍റെ പരസ്യം കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടി വീണത്. യോഗ സെന്‍ററിലേക്ക് പൊലീസെത്തിയപ്പോള്‍ മരിയ ക്ലാസെടുത്ത് കൊണ്ടിരിക്കുകയായിരുന്നു.  തുടര്‍ന്ന് പൊലീസ് ഇവരുടെ പാസ്​പോര്‍ട്ടും വര്‍ക്പെര്‍മിറ്റും പരിശോധിച്ചു. മാനേജ്മെന്‍റ് കമ്പനിയില്‍ കസ്റ്റമര്‍ റിലേഷന്‍സ് മാനേജരായി ജോലി ചെയ്യാനുള്ള അനുമതി മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്തു. പ്രദേശവാസികളും മരിയയ്ക്കെതിരെ പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

ദ്വീപില്‍ സെക്സ് യോഗ ക്ലാസ് നടത്തിയ പോളിഷ് യൂട്യൂഹര്‍ മിഷേലിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിപ്പി പാരഡൈസ് എന്നാണ് കോ ഫാംഗന്‍ ദ്വീപ് അറിയപ്പെടുന്നത്. ശാന്തസുന്ദരമായ ബീച്ചുകളില്‍ ബൊഹീമിയന്‍ സമൂഹങ്ങളെ പതിവായി കാണാം. യോഗ സ്കൂളുകളും വീഗന്‍ കഫെകളും ഫുള്‍മൂണ്‍ പാര്‍ട്ടികളും ദശാബ്ദങ്ങളായി ഇവിടെ പതിവാണ്. 

ENGLISH SUMMARY:

Maria Shetinin, a British national who called herself 'Maria Love,' was arrested on the Thai party island of Koh Phangan for illegally conducting 'Sex Yoga' and Tantric massage classes for foreign tourists. She charged around £9 (₹1036) for the classes, which combined meditation, tantra, and sexuality. Her arrest followed a police investigation prompted by her social media promotions, revealing she only had a work permit for a Customer Relations Manager role, not for running a yoga school.