Ai generate image
തായ്‌ലൻഡിലെ ക്ഷേത്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിനിടെ സെക്സ് ടോയ്, ഫോണില്‍ പോണ്‍ ചിത്രം, തുടങ്ങിയവ കണ്ടെത്തിയതിനെത്തുടർന്ന് നാല് ബുദ്ധ സന്യാസിമാർ അറസ്റ്റിലായി. ചോൻബുരി പ്രവിശ്യയിലെ ഫ്രോം സന്തോൺ മൊണാസ്ട്രിയിൽ നിന്നാണ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. കാരെൻ പൗരന്മാരെന്ന് കണ്ടെത്തിയ ഫ്രാ സുപാച്ചായ് ജന്താവോങ് (35), ഫ്രാ വിറാറ്റ് മുക്ദസനിത് (45), ഫ്രാ തനാപോൾ മൈസൺ (59), ക്ഷേത്ര മഠാധിപതി ഫ്രാ ഫോട്ടിസാങ് തെയ്ബ്മുവാൻ എന്നിവരാണ് അറസ്റ്റിലായത്
ക്ഷേത്ര മൈതാനത്ത് ലഹരിമരുന്നും തോക്കും ഉപയോഗിച്ചതായി ഗ്രാമവാസികൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് ചോൻബുരിയിലെ ഇന്റേണൽ സെക്യൂരിറ്റി ഓപ്പറേഷൻസ് കമാൻഡിലെ കേണൽ സാക്സിൽപ് കംനോഡ്സിൻ പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയ മൂന്ന് സന്യാസിമാരെ പുനരധിവാസത്തിനായി പൊലീസിനും ബന്ധപ്പെട്ട അധികാരികൾക്കും കൈമാറി. മഠാധിപതിയെ ചോദ്യം ചെയ്യലിനായി പൊലീസിന് കൈമാറി.