തിരക്കേറിയ റോഡിലൂടെ സ്പീഡില്‍ സ്കൂട്ടര്‍ ഓടിച്ച് നായ. ചൈനയിലാണ് സംഭവം. വാൻസി എന്ന ലാബ്രഡോർ നായ സിചുവാൻ പ്രവിശ്യയിലെ മെയ്ഷാനിലെ ഒരു തെരുവിലൂടെ ഒരു മൊബിലിറ്റി സ്കൂട്ടർ ഓടിച്ചു പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. നായ വാഹനം ഓടിക്കുന്നത് ആളുകള്‍ അമ്പരപ്പോടെ നോക്കി നില്‍ക്കുന്നതും പരസ്പരം സംസാരിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
വളരെ പ്രഗൽഭനായ ഒരു ഡ്രൈവറിനെ പോലെയാണ് നായ വാഹനം ഓടിച്ചുപോകുന്നത്. അത്യാവശ്യം നല്ല തിരക്കുള്ള റോഡിലൂടെ മുന്‍കാലുകള്‍ സ്റ്റിയറിംഗില്‍ വച്ച് പിന്‍കാലുകളില്‍ നിവർന്ന് നിന്ന് വാഹനം ഓടിക്കുന്ന ദൃശ്യം കാഴ്ചക്കാരില്‍ ഏറെ കൗതുകമുണര്‍ത്തി. മറ്റ് വാഹനങ്ങള്‍ നിരന്തരം കടന്നുേപാകുന്നതിനാല്‍ വളരെ ശ്രദ്ധയോടെയാണ് വാന്‍സി എന്ന നായ മുന്നോട്ട് നീങ്ങുന്നത്.
വിഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി നായയുടെ ഉടമയും രംഗത്തെത്തി. ഏകദേശം ഒരുമാസത്തോളമായി നായയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ടെന്ന് ഉടമ വെളിപ്പെടുത്തി. നായയുടെ ഡ്രൈവിംഗ് സാധ്യമാക്കാൻ പവർ-കട്ട് ബ്രേക്ക് ഉൾപ്പെടെയുള്ള മാറ്റങ്ങളോടെയാണ് മൊബിലിറ്റി സ്കൂട്ടർ രൂപപ്പെടുത്തിയത്. ഡ്രൈവിംഗില്‍ മാത്രമല്ല നായയുടെ പ്രാവീണ്യമെന്നും സ്കേറ്റിംഗ് ബോർഡില്‍ ആരെയും അമ്പരപ്പിക്കും വിധം സഞ്ചരിക്കാൻ വാന്‍സിക്ക് കഴിയുമെന്നും ഉടമ പറഞ്ഞു. കൂടാതെ, വീട്ടിലെ ലൈറ്റുകൾ ഓൺ ചെയ്യുക, വീട്ടിലെ വേസ്റ്റ് പുറത്തു കൊണ്ടുപോയി വയ്ക്കുക തുടങ്ങിയ കാര്യങ്ങളും നായ ചെയ്യുമെന്ന് ഉടമ കൂട്ടിച്ചേര്‍ത്തു.
നായ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ പ്രാദേശിക ട്രാഫിക് പൊലീസ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പൊതുനിരത്തില്‍ നായ വാഹനം ഓടിക്കുന്നത് കാണുന്നത് ആദ്യമാണെന്നും ഇത് അനുവദിക്കുന്നത് നിയമപരമല്ല എന്നും അവര്‍ നായയുടെ ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. വാഹനം ഓടിക്കുന്ന നായയുടെ ചിത്രം കൗതുകമുണര്‍ത്തുന്നതാണെങ്കിലും ഈ സംഭവം റോഡ് സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങളും ധാരാളം വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്.
ENGLISH SUMMARY:
തിരക്കേറിയ റോഡിലൂടെ സ്പീഡില്‍ സ്കൂട്ടര്‍ ഓടിച്ച് നായ; മുന്നറിയിപ്പുമായി പൊലീസ്