സാഹിത്യ നൊബേൽ പ്രശസ്ത ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്‌ലോ ക്രാസ്നഹോർകയിക്ക്. 1954-ൽ ഹംഗറിയിലെ ഗ്യൂലയിൽ ജനിച്ച ക്രാസ്നഹോർകയി സാഹിത്യലോകത്ത് ശ്രദ്ധേയനാകുന്നത് 1985-ൽ പുറത്തിറങ്ങിയ 'സാത്താൻ ടാൻഗോ' എന്ന കന്നി നോവലിലൂടെയാണ്. തകർന്നടിയുന്ന ഒരു ഗ്രാമീണ സമൂഹത്തിന്റെ വിഷാദഭരിതവമായ ആവിഷ്കാരമായിരുന്നു ഈ നോവൽ.
ഉത്തരാധുനിക എഴുത്തുകാരൻ, വിഷാദലോകത്തിന്‍റെ കഥാകാരന്‍ എന്നിങ്ങനെയുള്ള വിശേഷങ്ങള്‍ക്ക് ഉടമയാണ്. ദ് പ്രിസണർ ഓഫ് ഉർഗ, വാർ ആൻഡ് വാർ തുടങ്ങിയ പ്രസിദ്ധ കൃതികളുടെ രചയിതാവാണ്. 2015-ൽ മാൻ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടുന്ന ആദ്യ ഹംഗേറിയൻ എഴുത്തുകാരനായിരുന്നു ക്രാസ്നഹോർകയി.