France's President Emmanuel Macron and his wife Brigitte Macron disembark from their plane upon their arrival at Halim Perdanakusuma International Airport in Jakarta on May 27, 2025. (Photo by YASUYOSHI CHIBA / AFP)
തന്‍റെ ഭാര്യ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സ്ത്രീയാണെന്ന് തെളിയിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ. ഏറ്റവും ഒടുവില്‍ ഇമ്മാനുവല്‍ മക്രോയുടെ ഭാര്യ ബ്രിജിത്ത് ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് ആരോപണം ഉന്നയിച്ച യൂട്യൂബര്‍ക്കെതിരെ ഇരുവരും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. പിന്നാലെയാണ് യുഎസ് കോടതിയില്‍ ഭാര്യ സ്ത്രീയെന്ന് തെളിയിക്കാന്‍ മാക്രോ ഒരുങ്ങുന്നത്. കോടതിയിൽ ഫോട്ടോഗ്രാഫിക്– ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാന്‍ ഫ്രഞ്ച് പ്രസിഡന്‍റ് തീരുമാനിച്ചതായി അഭിഭാഷകൻ ടോം ക്ലെയർ പറഞ്ഞു.
French presidential election candidate for the En Marche ! movement Emmanuel Macron (R) and his wife Brigitte pose for the photograph, on April 22, 2017, in Le Touquet, northern France, on the eve of the first round of presidential election. France is on edge on the eve of its most unpredictable presidential election in decades, which will happen under heightened security after the jihadist killing of a policeman. / AFP PHOTO / PHILIPPE HUGUEN
ഇമ്മാനുവല്‍ മക്രോ തന്റെ ഭാര്യ ഗർഭിണിയാപ്പോളുള്ള ചിത്രങ്ങളടക്കം കോടതിയിൽ ഹാജരാക്കുമെന്നാണ് ടോം ക്ലെയർ പറയുന്നത്. ‘ഇരുവരും ഇന്ന് ലോകത്തിന് മുന്‍പില്‍ പ്രധാനപ്പെട്ട വ്യക്തികളാണ്. പക്ഷേ അവരും മനുഷ്യരാണ്. അവരുടെ വ്യക്തിത്വത്തെ കുറിച്ചുള്ള ആരോപണങ്ങളും കള്ളങ്ങളും അരോചകവും വേദനാജനകവുമാണ്. ഒടുവില്‍ തെളിവുകള്‍ മുന്നോട്ട് വയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നത് അവിശ്വസനീയമാംവിധം അസ്വസ്ഥത സൃഷ്ടിക്കുന്നു’ ബിബിസിയിലെ പോഡ്‌കാസ്റ്റിനിടെ ടോം ക്ലെയര്‍ പറഞ്ഞു.
വിവാദത്തിന്‍റെ തുടക്കം
2017 ലാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യ ട്രാന്‍സ്ജെന്‍ഡറാണെന്ന് ആദ്യമായി ആരോപണം ഉയരുന്നത്. ബ്രിജിത്ത് തന്റെ സഹോദരൻ ജീൻ-മൈക്കൽ ട്രോഗ്നിക്സ് ആണെന്നും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പേര് മാറ്റി ബ്രിജിത്ത് ആയതാണെന്നുമാണ റേ എന്ന ബ്ലോഗർ തന്‍റെ യൂട്യൂബ് വിഡിയോയിലൂടെ അവകാശപ്പെട്ടത്. ബ്രിജിത്തിനോട് സാമ്യമുള്ള തന്‍റെ സഹോദരന്റെ ബാല്യകാല ചിത്രങ്ങള്‍പ്പോലും റേ തെളിവായി നല്‍കിയിരുന്നു. പിന്നീട് 2021ലും ഇവര്‍ അവകാശവാദം ആവർത്തിച്ചു. 2022 ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പായി സംഭവം വൈറലായതോടെ ബ്ലോഗർക്കെതിരെ മക്രോയും ഭാര്യയും മാനനഷ്ടത്തിന് കേസ് കൊടുത്തു. 2024 സെപ്റ്റംബറിൽ റേ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ റേ അപ്പീലിന് പോയതോടെ ആരോപണങ്ങൾ സത്യമാണെന്ന് കരുതിയാണ് ഇവര്‍ ഉന്നയിച്ചതെന്ന് നിരീക്ഷിച്ച കോടതി, സംഭവം മാനനഷ്ടമായി കണക്കാക്കാനാവില്ലെന്നു പറഞ്ഞ് വിധി റദ്ദാക്കിയിരുന്നു.
പിന്നീട് 2024 ലാണ് യുഎസ് സ്വദേശി കാന്‍ഡേസ് ഓവെന്‍സ് ഇതേ ആരോപണങ്ങൾ ആവർത്തിക്കുന്നത്. 47 കാരനായ ഇമാനുവല്‍ മക്രോണ്‍ തന്റെ രണ്ടാമത്തെ ടേം പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു ഈ വ്യക്തിപരമായ ആക്ഷേപങ്ങള്‍. യുഎസിലെ തീവ്ര വലതുപക്ഷ അനുഭാവിയായ ഓവന്‍സിന് 4.5 ദശലക്ഷം സബ്സക്രൈബേഴ്സുണ്ട്. പിന്നാലെ മക്രോയും ഭാര്യയും ഓവെന്‍സിനെതിരെ യുഎസില്‍ മാനനഷ്ടത്തിന് പരാതി നല്‍കി. ഇയാളോട് സംസാരിക്കുകയും നുണകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലം കാണാത്തതിനാലാണ് അവസാന ആശ്രയമായി കേസ് നല്‍കിയതെന്ന് അഭിഭാഷകൻ ടോം ക്ലെയർ പറഞ്ഞു. എന്നാല്‍ വെറും പിആര്‍ സ്റ്റണ്ട് എന്നാണ് ഓവെന്‍സ് ഇതിനെ വിശേഷിപ്പിച്ചത്.
Brigitte Macron kisses her husband France's President Emmanuel Macron as they received by Indonesia's President Prabowo Subianto at Merdeka Palace in Jakarta on May 28, 2025. (Photo by Ludovic MARIN / AFP)
മക്രോ– ബ്രിജിത്ത് പ്രണയം
ഫ്രാന്‍സിലെ പ്രശസ്തമായ ചോക്ലേറ്റ് കമ്പനി ഉടമകളായ സമ്പന്നമായ കുടുംബം ആയിരുന്നു ബ്രിജിത്തിന്റെത്. ഭർത്താവ് ആന്‍ഡ്രേ ലൂയിസ് ഓസി. മൂന്നു മക്കൾ. ബ്രിജിത്തിന്‍റെ മൂത്തമകന്‍റെ ക്ലാസ്മേറ്റ് ആയിരുന്നു മക്രോ. ബ്രിജിത്ത് അതേസ്കൂളിലെ അധ്യാപികയും. പ്രായപൂര്‍ത്തിയെത്തും മുന്‍പേ പതിനേഴാം വയസില്‍ മൂന്നുമക്കളുടെ അമ്മയും 42 വയസുകാരിയുമായ ബ്രിജിത്തിനെ മക്രോ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. എന്നാല്‍ മക്രോ ജനിക്കും മുന്‍പേ വിവാഹിതയായ ബ്രിജിത്ത്, ആദ്യം പ്രണയം സമ്മതിക്കാന്‍ മടിച്ചു. മക്രോയുടെ സമപ്രായക്കാരായ മക്കളുടെ പ്രതികരണമോര്‍ത്തായിരുന്നു ആശങ്ക.
France's President Emmanuel Macron and his wife Brigitte Macron react as they pose for photos with Vietnam's President Luong Cuong and his wife Nguyen Thi Minh Nguyet during a meeting at the Presidential Palace in Hanoi on May 26, 2025. (Photo by NHAC NGUYEN / POOL / AFP)
പ്രണയം പരസ്യമായതോടെ മക്രോയുടെ മാതാപിതാക്കള്‍ മകനെ പാരിസിലേക്ക് ഉന്നതപഠനത്തിനയച്ചു. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രണയം തീവ്രമായതോടെ 2006 ല്‍ ബ്രിജിത്ത് വിവാഹമോചിതയാകുകയും 2007 ല്‍ മക്രോയെ വിവാഹം കഴിക്കുകയുമായിരുന്നു. ഇരുവരും തമ്മിലുള്ള ദാമ്പത്യം പത്തൊന്‍പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.