FILE - In this March 22, 2012, file photo, a pumpjack is silhouetted against the setting sun in Oklahoma City. The average U.S. price of regular-grade gasoline has plummeted 22 cents a gallon over the past three weeks, to $2.51. Industry analyst Trilby Lundberg of the Lundberg Survey said Sunday, Dec. 9, 2018, that falling crude oil costs are the main reason for the decrease at the pump. (AP Photo/Sue Ogrocki, File)
കരുതല്‍ ശേഖരത്തില്‍ നിന്നും 100 ദശലക്ഷം ബാരല്‍ ഡീസലും ക്രൂഡ് ഓയിലും രാജ്യാന്തര വിപണിയിലേക്ക് നല്‍കാന്‍ ജി–7 രാജ്യങ്ങള്‍. രാജ്യാന്തര തലത്തില്‍ നിലവിലുള്ള ഊര്‍ജക്ഷാമം പരിഹരിക്കാനാണ് ഈ നടപടിയെന്നും മറ്റ് രാജ്യങ്ങളും ഇതേപാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജി–7 നേതാക്കള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മക്രോയുടെ ഓഫിസാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. Also Read: സംസ്ഥാനത്ത് പെട്രോള്‍ വില ലീറ്ററിന് അഞ്ചു രൂപ കൂട്ടി; ഡീസലിനു മൂന്നുരൂപയും; വില വര്‍ധിപ്പിച്ച് നയാര
'നാലു മാസം കൊണ്ട് 100 മില്യണ്‍ ബാരല്‍ ഡീസല്‍ വിട്ടുനല്‍കാന്‍ ധാരണയായി. 20 ദിവസത്തിനുള്ളില്‍ ആദ്യഘട്ടം നടപ്പിലാക്കു'മെന്ന് പ്രസ്താവന വിശദീകരിക്കുന്നു. ജി–7 രാജ്യങ്ങള്‍ തമ്മിലുള്ള ഡീസല്‍ കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തുകയില്ലെന്നും നേതാക്കള്‍ അറിയിച്ചു. 'ജി–7 രാജ്യങ്ങള്‍ക്കിടയിലുള്ള ഊര്‍ജ, ഊര്‍ജ ഉല്‍പന്നങ്ങളുടെ കയറ്റുമതി തടസമില്ലാതെ നടക്കും. വിപണിയെ ബാധിക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് എല്ലാ നിര്‍മാതാക്കളോടും അഭ്യര്‍ഥിക്കുന്നു' എന്നും പ്രസ്താവനയിലുണ്ട്.
കുതിച്ചുയരുന്ന എണ്ണവിലയിലും ഊര്‍ജപ്രതിസന്ധിയിലും സാധാരണക്കാരായ പൗരന്‍മാര്‍ ആശങ്കയിലാണെന്നും അതുകൊണ്ട് തന്നെ വിലനിയന്ത്രണം പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും നേതാക്കള്‍ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും സാഹചര്യങ്ങള്‍ക്കനുസൃതമായ തീരുമാനം കൈക്കൊള്ളുമെന്നും മക്രോ പറഞ്ഞു. ബ്രിട്ടന്‍, ജപ്പാന്‍, കാനഡ, ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കന്‍മാരുമായി മക്രോ വിഡിയോ കോളിലൂടെ ആശയവിനിമയം നടത്തിയാണ് തീരുമാനത്തിലെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങള്‍ 100 മില്യന്‍ ബാരല്‍ ഡീസല്‍ വിട്ടുനല്‍കുമെന്ന് ട്രംപും സ്ഥിരീകരിച്ചിരുന്നു.
ജി–7 തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ നേരിയ കുറവുണ്ടായി. രാജ്യാന്തര ഊര്‍ജ ഏജന്‍സിയിലെ എല്ലാ അംഗങ്ങളോടും കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ വിട്ടുനല്‍കാന്‍ ആവശ്യപ്പെടുമെന്ന് യൂറോപ്യന്‍ എനര്‍ജി കമ്മിഷണര്‍ ഡാന്‍ ജോര്‍ഗെന്‍സന്‍ പറഞ്ഞിരുന്നു.