യുഎന്നില്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിക്കുന്ന പ്രമേയത്തിന് ഇന്ത്യയടക്കം 142 രാജ്യങ്ങളുടെ പിന്തുണ. പലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കുന്നതിനുമുള്ള ന്യൂയോർക്ക് പ്രഖ്യാപനത്തെ അംഗീകരിക്കുന്ന പ്രമേയത്തെ യുഎസ്, ഇസ്രയേല്‍, അര്‍ജന്റീന തുടങ്ങി 10 രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ടുചെയ്തു. 12 രാജ്യങ്ങള്‍ വിട്ടുനിന്നു. വീറ്റോപവറുള്ള യുഎസിന്റെ എതിര്‍പ്പുള്ളതിനാല്‍ പ്രമേയം അംഗീകരിക്കാതെ പാസാക്കി. ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സ്, ഓസ്ട്രേലിയ, ജര്‍മനി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്വതന്ത്ര പലസ്തീനെ അംഗീകരിച്ച് വോട്ട് ചെയ്തു.