Image Credit: PTI/Reuters
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ളത് അസാധാരണ സൗഹൃദമെന്ന് നിയുക്ത അംബാസഡര്‍ സെര്‍ജിയോ ഗോര്‍. തീരുവ കൂട്ടിയപ്പോഴും അദ്ദേഹം മോദിയെ പുകഴ്ത്തിയിരുന്നു. ആഴമേറിയ ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും ഇന്ത്യ–യുഎസ് വ്യാപാരബന്ധം വ്യാപിപ്പിക്കുമെന്നും ഗോര്‍ പറഞ്ഞു. 500 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരമാണ് ലക്ഷ്യമിടുന്നതെന്നും ഗോര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയും യുഎസും തമ്മിലുള്ളത് മികച്ച സൗഹൃദമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോയും പറഞ്ഞു. യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് ഇടപെടാന്‍ കഴിയുമെന്നും മാര്‍കോ റൂബിയോ പ്രതികരിച്ചു.