FILE PHOTO: FILE PHOTO: U.S. President Donald Trump and India's Prime Minister Narendra Modi arrive for their joint news conference at Hyderabad House in New Delhi, India, February 25, 2020. REUTERS/Adnan Abidi/File Photo/File Photo

ഇന്ത്യയുമായുള്ള താരിഫ് യുദ്ധത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അയയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ വിജയകരമായി പര്യവസാനിക്കുമെന്ന് ഉറപ്പുണ്ടെന്ന് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. അടുത്ത സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വരുന്ന ആഴ്ചകളിൽ സംസാരിക്കാൻ കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ നീക്കുന്നതിനായി ചർച്ചകൾ തുടരുകയാണ്. വിജയകരമായ തീരുമാനത്തിലെത്താൻ പ്രയാസവുമുണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയ്ക്കെതിരെ 50 ശതമാനം നികുതിയാണ് ട്രംപ് ചുമത്തിയത്. 25 ശതമാനം പകരത്തീരുവയ്്ക്കൊപ്പം റഷ്യന്‍ എണ്ണ വാങ്ങുന്നു എന്നതിന്‍റെ പേരില്‍ 25 ശതമാനം അധിക തീരുവയും ചുമത്തി. ഇതോടെ ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതിയാണ് യു.എസില്‍ നേരിടേണ്ടി വരുന്നത്. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നുവെന്നും ഇതുവഴി യുക്രെയ്നെതിരായ യുദ്ധത്തെ ഇന്ത്യ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത്. 

നേരത്തെ ഇന്ത്യയ്ക്കെതിരെ അനുബന്ധ ഉപരോധം(Secondary Sanction) ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിരുന്നു. പല യു.എസ് ഉദ്യോഗസ്ഥരും ഇന്ത്യയ്ക്കെതിരെ നിലപാടെടുത്തിരുന്നു. അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ ഇന്ത്യയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്‍റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തയ്യാറായി തിരിച്ചുവരണമെന്നും അല്ലെങ്കിൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നുമാണ് കഴിഞ്ഞ ദിവസം  പീറ്റർ ട്രംപിന്‍റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ മുന്നറിയിപ്പ് നല്‍കിയത്. 

ENGLISH SUMMARY:

India US trade war sees Trump softening his stance. The US President expresses confidence in successful trade negotiations and looks forward to speaking with Prime Minister Modi.