ഒാസ്ട്രേലിയയിലെ മെല്‍ബണിലെ മലയാളികള്‍ ഒാണത്തെ വരവേറ്റത് മെഗാ തിരുവാതിര ഒരുക്കിയാണ്. ഇരുന്നൂറിലധികംപേര്‍ നിരന്ന തിരുവാതിര അവിടുത്തുകാര്‍ക്കും കൗതുകമായി. ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്രയധികം വനിതകള്‍ ഒരുമിച്ച് തിരുവാതിരക്കളിയില്‍ പങ്കെടുക്കുന്നത്. മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ ആണ് ഓണാഘോഷ പരുപാടികള്‍ സംഘടിപ്പിച്ചത്.