ചൈനയെ തടയാന്‍ കഴിയില്ലെന്നും ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ചരിത്രത്തിന്റെ ശരിയായ പക്ഷത്ത് ഉറച്ചുനിൽക്കുന്നെന്നും ഷി കൂട്ടിച്ചേര്‍ത്തു. അമേരിക്കയ്ക്കുള്ള പരോക്ഷ മുന്നറിയിപ്പായിരുന്നു പ്രസിഡന്റിന്റെ വാക്കുകള്‍.
ലോകത്തിന് മുന്നില്‍ സൈനീകശക്തി വിളിച്ചോതി ചൈനയുടെ വമ്പന്‍ പരേഡ് നടന്നു. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനും ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നുമടക്കം 26 രാഷ്ട്രത്തലവന്‍മാര്‍ പരേഡിന് സാക്ഷികളായി. രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാനുമേല്‍ നേടിയ വിജയത്തിന്റെ എണ്‍പതാം വാര്‍ഷികത്തിലായിരുന്നു ചൈനയുടെ ചരിത്ര പരേഡ്. യുഎസുമായുള്ള തീരുവയുദ്ധത്തില്‍ ശക്തമായ സന്ദേശം നല്‍കുകയായിരുന്നു ചൈനയുടെ 'വിജയദിന' പരേഡിന്‍റെ ലക്ഷ്യം.