kylie-page

രതിചിത്രങ്ങളിലെ നായിക  കൈലി പേജിന്‍റെ മരണം അമിത ലഹരി ഉപയോഗം മൂലമെന്ന് റിപ്പോര്‍ട്ട്. ലൊസാഞ്ചലസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസാണ് മരണ കാരണം സ്ഥിരീകരിച്ചത്. ജൂണ്‍ 25നാണ്  കൈലി പേജിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊക്കെയ്നിന്‍റെയും ഫെന്റാനിലിന്‍റെയും അമിത ഉപയോഗമാണ് താരത്തിന്‍റെ മരണത്തിന് കാരണമായത്. 

പോൺ ഇൻഡസ്ട്രിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് പരമ്പരയിൽ അഭിനയിച്ച താരമാണ് 28 കാരിയായ കൈലി പേജ്. പരമ്പരയിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ചുള്ള പോരാട്ടങ്ങളെക്കുറിച്ചും കൈലി തുറന്നു സംസാരിച്ചിരുന്നു. ലഹരിയില്‍ നിന്ന് മോചിതയാകാനുള്ള ശ്രമങ്ങളും ചികില്‍സകളും കൈലി നടത്തിവരിയായികുന്നു എന്നായിരുന്നു വിവരം. എന്നാല്‍ ലൊസാഞ്ചലസിലെ വസതിയിൽ നിന്ന് കൊക്കെയ്നിന്‍റെയും ഫെന്റാനിലിനും കണ്ടെത്തുകയും ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം മരിക്കുന്നതിന് മുമ്പ് കൈലി കൊക്കെയ്നിന്‍റെയും ഫെന്റാനിലിനും അമിതമായി ഉപയോഗിച്ചിരുന്നു. 

ഓക്‌ലഹോമയിലെ തുൾസ സ്വദേശിനിയായ കൈലിയുടെ യഥാര്‍ഥ പേര് കൈലി പൈലന്റ് എന്നാണ്. 2016ലാണ് കൈലി പോണ്‍ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവരുന്നത്. 2017ല്‍ അഡൾട്ട് എന്റർടൈൻമെന്റ് ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ജീവിതം പറയുന്ന ‘ഹോട്ട് ഗേൾസ് വാണ്ടഡ്: ടേൺഡ് ഓൺ’ എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലാണ് കൈലി അഭിനയിച്ചത്. കൈലിയുടെ ശവസംസ്കാര ചെലവുകൾക്കും മൃതദേഹം കലിഫോർണിയയിൽ നിന്ന് ഒക്ലഹോമയിലേക്ക് എത്തിക്കുന്നതിനുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഗോ ഫണ്ട് മി പേജ് ആരംഭിച്ചിരുന്നു. ഇതുവരെ ഏകദേശം 21,000 ഡോളറാണ് സമാഹരിച്ചത്.

ENGLISH SUMMARY:

Kylie Page's death was reported as due to a drug overdose. The Los Angeles County Medical Examiner's office confirmed the cause of death was due to combined cocaine and fentanyl toxicity.