Screengrab from x/americanspress
സൈനികാഭ്യാസത്തിനായുള്ള പരിശീലന പറക്കലിനിടെ എഫ്–16 വിമാനം കത്തിയമര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. പോളിഷ് എയര്‍ ഫോഴ്സിന്‍റെ എഫ്–16 യുദ്ധവിമാനമാണ് ഇന്നലെ സെന്‍ട്രല്‍ പോളണ്ടിലെ റാഡമില്‍ വച്ച് തകര്‍ന്നത്. തെക്കന്‍ വാഴ്സോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് റാഡം.
വ്യോമസേനയ്ക്ക് കനത്ത നഷ്ടമാണ് സൈനികന്‍റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പോളണ്ടിന്‍റെ ഉപപ്രധാനമന്ത്രി വ്ളോഡിസ്ലോവ് കൊസിനിയാക് പ്രതികരിച്ചു. സൈനികന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമാനം തകര്‍ന്നതിന്‍റെ കാരണം വ്യക്തമല്ല.
മേജര്‍ മസീജ് ക്രാകൊവീന്‍ എന്ന പൈലറ്റാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. പോളണ്ടിലെ തന്നെ ഏറ്റവും പ്രഗത്ഭനും പരിചയ സമ്പന്നനുമായ പൈലറ്റാണ് ക്രാകോവിനെന്നും സൈന്യം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വിമാനാപകടത്തില്‍ മറ്റാര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി.