TOPICS COVERED

അഡള്‍ട്ട് കണ്ടന്‍റ് ക്രിയേറ്റിങ് പ്ലാറ്റ്ഫോമായ ഓണ്‍ലിഫാന്‍സ് ക്രിയേറ്റര്‍ ലില്ലി ഫിലിപ്സിനോട് ഓണ്‍ലി ഫാന്‍സ് കരിയര്‍‌ അവസാനിക്കണമെന്ന് അപേക്ഷിച്ച് മാതാപിതാക്കള്‍. പണത്തിനാണെങ്കില്‍ തങ്ങളുടെ വീട് വിറ്റും പണം നല്‍കാമെന്നാണ് ലില്ലിയുടെ പിതാവ് പറയുന്നത്. സ്റ്റേസി ഡൂലി സ്ലീപ്‌സ് ഓവറിന്റെ എപ്പിസോഡിലായിരുന്നു മാതാപിതാക്കളുടെ അപേക്ഷയും ലില്ലിയുടെ മറുപടിയും. ഒരു ദിവസം 100 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമെന്ന വെല്ലുവിളി സ്വീകരിച്ച് സെന്‍സേഷനായ താരമാണ് ലില്ലി. ഒരു ദിവസം 1000 പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഈ റെക്കോര്‍ഡ് തകര്‍ക്കാനാണ് തന്‍റെ പദ്ധതിയെന്നും ലില്ലി മുന്‍പ് പറഞ്ഞിരുന്നു. 

വര്‍ഷങ്ങളായി തങ്ങളുടെ മകള്‍ ഒൺലി ഫാൻസ് ചെയ്യുന്നുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ ആദ്യമെല്ലാം അത് നീന്തൽ വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലും മറ്റും പോസ് ചെയ്യുന്നതായി കരുതി. ഇതെല്ലാം ആദ്യം എതിര്‍ത്തെങ്കിലും മകളായതിനാല്‍ വളരെ തുറന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാല്‍ അവള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വേണ്ടെന്ന് പറഞ്ഞതാണെന്നും ലില്ലിയുടെ മാതാപിതാക്കള്‍ പറയുന്നു. ‘അവള്‍ ആ ജോലി അവസാനിപ്പിക്കാന്‍ എന്ത് ചെയ്യാനും തയ്യാറാണ്. അവള്‍ സുരക്ഷിതയായിട്ടിരിക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ചിലപ്പോൾ വിചാരിക്കും വളർത്തിയതിൽ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന്. സ്നേഹം കൊടുത്താണ് വളര്‍ത്തിയത്. പണമാണ് വേണ്ടതെങ്കില്‍ വീട് വില്‍ക്കാനും തയ്യാറാണ്’ അവര്‍ പറയുന്നു. ലില്ലിയെ വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല ഇതെല്ലാം പറഞ്ഞതെന്നും മാതാപിതാക്കള്‍ പറയുന്നു.  മകള്‍ക്കെതിരെ   ഭീഷണി സന്ദേശങ്ങള്‍ വീട്ടിലേക്ക് വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

മാതാപിതാക്കൾ അവരുടെ മനസിലുള്ളത് തുറന്നു പറഞ്ഞപ്പോൾ ലില്ലിയും കണ്ണീരണിഞ്ഞു. തനിക്കിപ്പോള്‍ ക്യാമറയ്ക്ക് മുന്നിൽ വരാൻ പോലും കഴിയില്ലെന്നാണ് ഷോയുടെ നിര്‍മ്മാതാക്കളോട് ലില്ലി പറഞ്ഞത്. തന്‍റെ മാതാപിതാക്കളുടെ വികാരങ്ങൾ താൻ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നായിരുന്നു ലില്ലിയുടെ മറുപടി. എന്നാല്‍ താൻ ചെയ്യുന്നത് നിർത്താൻ പദ്ധതിയില്ലെന്നും ലില്ലി വെളിപ്പെടുത്തി. പണത്തെക്കുറിച്ച് ചർച്ച ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും താൻ ഒരു മൾട്ടി മില്യണയർ ആണെന്ന് ലില്ലി ഷോയില്‍ സമ്മതിക്കുകയും ചെയ്തു. ഈ ജോലി തനിക്ക് അപമാനകരമല്ലെന്നും ലില്ലി പറയുന്നു.  തന്‍റെ ജീവിതം താൻ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കണമെന്നും ലില്ലി പറഞ്ഞു. 

പണത്തിനുവേണ്ടിയുള്ള ആഗ്രഹം കൊണ്ടല്ല ഓണ്‍ലിഫാന്‍സ് തുടങ്ങിയതെന്നും ലില്ലി പറയുന്നുണ്ട്. സമ്പന്നമായ കുടുംബത്തിലാണ് ലില്ലി ജനിച്ചത്. കഠിനാധ്വാനികളായിരുന്നു ലില്ലിയുടെ മാതാപിതാക്കൾ. എന്നാല്‍ ലില്ലിക്ക് പത്ത് വയസ്സുള്ളപ്പോൾ കുടുംബം സ്വന്തമായി ഒരു കമ്പനി സ്ഥാപിക്കുകയും ഇത് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുകയും ചെയ്തു. ലില്ലി ന്യൂട്രീഷൻ പഠിക്കാൻ പോയതിനു ശേഷമാണ് ജീവിതം നാടകീയമായ വഴിത്തിരിവിലെത്തുന്നത്. 2020ല്‍ കോവിഡ് പിടിമുറുക്കിയപ്പോള്‍ സമയം കളയാനാണ് ഒൺലി ഫാൻസ് തുടങ്ങിയതെന്ന് ലില്ലി പറയുന്നു. ആദ്യ മാസം തന്നെ £2,000 സമ്പാദിച്ചു, ഇത് വീണ്ടും വീണ്ടും കണ്ടന്‍റുകള്‍ ചെയ്യാന്‍ പ്രേരണയായി. അങ്ങിനെയാണ് എന്തുകൊണ്ട് എനിക്ക് ഒൺലിഫാൻസ് പരീക്ഷിച്ച് കുറച്ച് പണം സമ്പാദിച്ചുകൂടാ എന്ന് ലില്ലി ചിന്തിച്ചു തുടങ്ങുന്നത്. 

നിലവിൽ പടിഞ്ഞാറൻ ലണ്ടനിലാണ് ലില്ലി താമസിക്കുന്നത്. ഡെർബിയിൽ ഇതിനകം ഒരു വീടും ലില്ലി വാങ്ങിയിട്ടുണ്ട്. ഇതിനിടെ ഇത്രയും ചെറുപ്പത്തിൽ തന്നെ ലൈംഗികതയോടുള്ള അവളുടെ അമിതമായ അഭിനിവേശത്തിന് ഉത്തരവാദി തന്‍റെ അമ്മയാണെന്ന് ലില്ലി അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു. തന്‍റേത് എല്ലാം തികഞ്ഞ കുട്ടിക്കാലം ആയിരുന്നില്ലെന്നും കൗമാരപ്രായത്തിൽ തന്നെ ലൈംഗികതയോട് ആകർഷണം തോന്നിയെന്നും ലില്ലി പറയുന്നു. വിമർശനങ്ങൾക്കിടയിലും താന്‍ സന്തോഷവതിയും സ്വന്തം കാലില്‍ നില്‍ക്കുന്നവളുമാണെന്നാണ് ലില്ലി ഉറച്ചു പറയുന്നത്. താനൊരു ഫെമിനിസ്റ്റാണെന്നും ലില്ലി വ്യക്തമാക്കുന്നുണ്ട്.

ENGLISH SUMMARY:

OnlyFans creator Lily Phillips faces pressure from her parents to quit her adult content career. This situation is explored in an episode of 'Stacey Dooley Sleeps Over,' highlighting Lily's success and her parents' concerns for her safety and well-being.