Image: kendralust/Instagram
ക്രിക്കറ്റ് ലോകത്ത് മാത്രമല്ല, സമൂഹമാധ്യമങ്ങളിലേയും വൈറല്‍ താരമാണ് വിരാട് കോലി. ഓരാ തവണ പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുമ്പോളും കോലിയുടെ ദൃശ്യങ്ങളും വിഡിയോകളും വൈറലാകാറുമുണ്ട്. അത് ഇന്ത്യയിലായാലും വിദേശത്തായാലും. എന്നാല്‍ ഇപ്പോള്‍ വൈറലായ കോലിയുടെ ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കുമിടയില്‍ വലിയൊരു പൊട്ടിത്തെറിയാണ് ഉണ്ടാക്കിയത്. കാരണം, ഒരു പോണ്‍ സ്റ്റാറുമൊപ്പമുള്ളതായിരുന്നു ചിത്രം.
വിരാട് കോലിയും പോൺസ്റ്റാർ കെന്ദ്ര ലസ്റ്റും ഒരുമിച്ചുള്ള സെൽഫിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കെന്ദ്ര തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രം പങ്കുവച്ചത്. ‘അപ്രതീക്ഷിത കൂടിക്കാഴ്ചകളാണ് എപ്പോഴും മികച്ചത്, എത്ര പ്രചോദനാത്മകവും വിനീതനുമായ ആൾ’ എന്ന കുറിപ്പോടുകൂടിയായികുന്നു ചിത്രം പങ്കുവച്ചത്. കൂടെയുള്ളത് കോലിയായതുകൊണ്ടു തന്നെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. കണ്ട ആരാധകരും ഞെട്ടി. ജനുവരി 7നാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. രണ്ട് ലക്ഷത്തിലധികം ലൈക്കും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
പക്ഷേ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽ ഉൾപ്പെടെ പങ്കെടുക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോലി ഇന്ത്യയിലുണ്ട്. അപ്പോള്‍ പിന്നെ പെട്ടെന്ന് എങ്ങിനെ കെന്ദ്ര ലസ്റ്റിനൊപ്പം ഒരു ചിത്രം വന്നു എന്ന ചോദ്യം ഉയര്‍ന്നു. ഒടുവില്‍ ഒറ്റനോട്ടത്തിൽ ഒറിജിനലാണെന്നു തോന്നുമെങ്കിലും ചിത്രം എഐ ആണെന്ന് തെളിഞ്ഞു. ചിത്രത്തില്‍ കോലിയുടെ മുഖത്തും ലൈറ്റിങിലും വ്യക്തമായ പൊരുത്തക്കേടുകൾ കാണാം. ചിത്രത്തിന്‍റെ പശ്ചാത്തലം ഇന്ത്യയല്ല എന്നതും കെന്ദ്ര തന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചതുമാണ് ചിത്രം യഥാര്‍ഥമാണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണമായത്.
കെന്ദ്രയുടെ ഇൻസ്റ്റഗ്രാം പേജ് പരിശോധിച്ചാൽ ഇതാദ്യമായല്ല ഇത്തരത്തില്‍ എഐ നിര്‍മ്മിത ചിത്രം പങ്കുവയ്ക്കുന്നത് എന്ന് വ്യക്തം. ലോകത്തിലെ പല സെലിബ്രിറ്റികളുമായും സമാനമായ എഐ ചിത്രങ്ങൾ കേന്ദ്ര ലസ്റ്റ് മുമ്പ് പങ്കിട്ടിട്ടുണ്ട്. ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനൊപ്പമുള്ള എഐ ചിത്രവും കേന്ദ്ര മുന്‍പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിൽ സൽമാൻ ഖാനെ ടാഗ് ചെയ്തിട്ടുമുണ്ട്. സല്‍മാന്‍ ഖാന്‍ മാത്രമല്ല, ഷാറൂഖ് ഖാനൊപ്പമുള്ള ചിത്രവുമുണ്ട് കെന്ദ്രയുടെ ഫീഡില്‍.
അതേസമയം, ഞായറാഴ്ച ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വിരാട് കോലി. ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നും വിരമിച്ച കോലി, നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു മുന്നോടിയായി വിജയ് ഹസാരെ ട്രോഫിയിലെ രണ്ടു മത്സരങ്ങളിലും കോലി കളിച്ചിരുന്നു. ആന്ധ്രയ്ക്കെതിരെ 131 റൺസും ഗുജറാത്തിനെതിരെ 77 റൺസുമെടുത്ത താരം ഫോം തെളിയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും കോലിയായിരുന്നു പ്ലെയർ ഓഫ് ദ് സീരീസ്.